Kerala

നെയ്യാറ്റിൻകര എം എൽ എ വേശ്യകളുടെ കാൽ കഴുകിയ വെള്ളം കുടിക്കട്ടെ; മറ്റുള്ളവരുടെ പണംകൊണ്ട് അടിവസ്ത്രം വാങ്ങുന്നയാൾ; തല്ലുകൊള്ളി നേതാവ്; എം എൽ എ കെ ആൻസലനെതിരെ അതിരൂക്ഷ പരാമർശവുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: നെയ്യാറ്റിൻകര എം എൽ എ, കെ അൻസലനെതിരെ അതിരൂക്ഷ പരാമർശവുമായി സ്വപ്ന സുരേഷ്. മറ്റുള്ളവരുടെ പണംകൊണ്ട് അടിവസ്ത്രം വാങ്ങുന്നയാളാണെന്നും നേതാക്കന്മാർക്ക് വേണ്ടി തല്ലുകൊണ്ട് നടക്കുന്നയാളാണെന്നും വേശ്യകളുടെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയെ ആൻസലനുള്ളുവെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വപ്‌ന തുറന്നടിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര പെരുങ്കടവിളയിൽ നടന്ന ഒരു പൊതുയോഗത്തിൽ എം എൽ എ കെ ആൻസലൻ സ്വപ്ന സുരേഷിനെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്വപ്‌നയുടെ അതിരൂക്ഷ പ്രതികരണം. എം എൽ എ യുടെ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുകയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വേശ്യകള്‍ അവരുടെ സ്വന്തം ശരീരം വിറ്റാണ് മക്കളെ വളര്‍ത്തുന്നത്. കണ്ടവന്‍റെ പോക്കറ്റിലെ കയ്യിട്ട് പുതിയ അണ്ടര്‍ വെയര്‍ വാങ്ങിച്ചിട്ട് തലയും ചൊറിഞ്ഞ് കുമ്പിട്ട് നേതാക്കളുടെ മുമ്പില്‍ നിന്ന് അവര്‍ക്ക് വേണ്ടി അടിയും കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞൂടാതെ മറ്റുള്ളവരെ കുറ്റം പറയാന്‍ പോകരുത്. – സ്വപ്ന സുരേഷ് അഭിമുഖത്തിൽ പറഞ്ഞു. കടകമ്പള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണൻ, തോമസ് ഐസക് തുടങ്ങി മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്‌ന നടത്തിയത്. പക്ഷെ ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ അവഗണിക്കുകയാണ് പാർട്ടി

B4 Admin

Share
Published by
B4 Admin

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

1 minute ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

1 hour ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

2 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

2 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

2 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

14 hours ago