death

വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

ലഖ്നൗ; വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദിനേശ് ചന്ദ്ര പാണ്ഡയ്ക്ക് ദാരുണാന്ത്യം. ലക്‌നൗവിലെ ഇന്ദിരാനഗറിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽപ്പെട്ടാണ് മരണം. ഭാര്യയും മകനും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വീട്ടിൽ തീ പടരുന്നത് കണ്ട് ദിനേശ് ചന്ദ്ര പാണ്ഡെയും ഭാര്യ അരുണയും മകൻ ശശാങ്കും വീടിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വിവരമറിഞ്ഞ് ഇന്ദിരാനഗർ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. എല്ലായിടത്തും പുക പടർന്നതിനാൽ രക്ഷാപ്രവർത്തനം പ്രയാസമായിരുന്നു . ഓക്സിജൻ മാസ്‌ക്കുകൾ ധരിച്ച പത്തംഗ സംഘം വീടിന്റെ ഒന്നാം നിലയിൽ എത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുത്തു. ദിനേശ് പാണ്ഡെയും കുടുംബവും അബോധാവസ്ഥയിലായിരുന്നു.ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിനേശ് പാണ്ഡെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തീപിടിത്തത്തിന് കാരണം എന്താണെന്ന് കണ്ടെത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

2 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

3 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

4 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

4 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

5 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

6 hours ago