food-delivery-boy
ജബല്‍പ്പൂര്‍: ആക്‌സിഡന്റ് നടക്കുന്ന സമയത്ത് സംഭവ സ്ഥലത്തുള്ള ഒട്ടുമിക്കപേരും പ്രതികരിക്കുന്നത് നമ്മളൊക്കെയും കാണുന്ന സംഭവമാണ്. ചുരുക്കം ചില അവസരങ്ങളിൽ അപകടം സംഭവിക്കുന്നവർ തന്നെ, ശക്തമായി പ്രതികരിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ട്രാഫിക് നിയമം ലംഘിച്ചെത്തി സ്‌കൂടറില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ഫുഡ് ഡെലിവറി ബോയിയെ ഒരു യുവതി ചെരിപ്പ് കോണ്ടയ്ക്കുന്ന വീഡിയോ ആണത്. വ്യാഴാഴ്ച വൈകീട്ടോടെ മധ്യപ്രദേശിലെ ജബല്‍പ്പൂരിലെ റാസല്‍ ചൗക്കിലാണ് സംഭവം നടന്നത്. യുവതി ഡെലിവെറി ബോയിയെ മര്‍ദിക്കുന്നത് കണ്ടുനിന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
റാസല്‍ ചൗക്കിലൂടെ യുവതി സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് റോങ് സൈഡിലൂടെ ഡെലിവറി ബോയ് ബൈകുമായെത്തിയതെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. ബൈകിടിച്ച് യുവതി റോഡില്‍ വീണു. നിലത്തുനിന്ന് എഴുന്നേറ്റ യുവതി ഇയാളെ ഇട്ടിരുന്ന ചെരിപ്പൂരി അടിക്കുകയായിരുന്നു. ആളുകള്‍ യുവതിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
അതേസമയം അപകടം സംഭവിക്കുന്ന സമയം സ്ത്രീ ഫോണില്‍ സംസാരിക്കുകയായിരുന്നവെന്നാണ് അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത്. സംഭവത്തില്‍ തങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഒംത്തി പൊലീസ് പറഞ്ഞു. ഡെലിവറി ബോയിയെ മര്‍ദിച്ച സ്ത്രീയെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…
ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…