കൊച്ചി: കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ വൈദികരുടെ അറസ്റ്റ് തടഞ്ഞ കോടതി മറ്റന്നാൾ മുതൽ ഇവരോട് ചോദ്യംചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട്, നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി.
വൈദികർക്കെതിരെ നിലനിൽക്കുന്നത് ഗുരുതര ആരോപണമാണെന്നും അറസ്റ്റ് വേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ വൈദികർ രേഖകകൾ പുറത്ത് വിട്ടില്ലെന്നും, രേഖകളിലുള്ള ജോർജ് ആലഞ്ചേരിയെന്ന പേര് കർദ്ദിനാളിന്‍റെ പേര് തന്നെ ആകണമെന്ന് നിർബന്ധമില്ലെന്നുമുള്ള വിചിത്ര വാദമാണ് പ്രതിഭാഗം വാദിച്ചത്. മുതിർന്ന അഭിഭാഷകരായ ബി രാമൻപിള്ള, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…