Friday, May 17, 2024
spot_img

ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിക്കാന്‍ അനുവാദം നല്‍കണോ? തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍

തിരുവനന്തപുരം : ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഷര്‍ട്ട് ധരിച്ച്‌ പ്രവേശിക്കാന്‍ അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട് ധരിച്ച്‌ അമ്പലദര്‍ശനം നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നത്.

രണ്ട് മാസം മുമ്പ് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലും തന്ത്രിമാരോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ വഴി ശേഖരിച്ച്‌ റിപ്പോര്‍ട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശം.

അതേസമയം ക്ഷേത്രാചാരമാണ് ഷര്‍ട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലും നാലമ്പലത്തിലും കയറുകയെന്നതെന്നും അതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും പല തന്ത്രിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രം പൊതുസ്ഥലമല്ലെന്നും നിയന്ത്രണങ്ങള്‍ വേണമെന്നുമാണ് ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം. മലബാര്‍, തിരുവിതാംകൂര്‍,കൊച്ചി ​ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ടാക്കിയ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles