Taliban again with anti-women order
കാബൂൾ: പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ചതിനു പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്ലാമിക രീതിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കുന്നില്ല. അതുകൊണ്ടാണ് എൻജിഒകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾറഹ്മാൻ ഹബീബ് വ്യക്തമാക്കി.
സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിൽനിന്നും വിലക്കിയത്. താലിബാൻ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധമുയർന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾക്ക് ഈ തീരുമാനങ്ങൾ കാരണം തിരിച്ചടിയാകും. താലിബാന്റെ പുതിയ തീരുമാനം മനുഷ്യാവകാശ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ട്വിറ്ററിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മാനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സ്ത്രീകളാണ് പ്രധാന പങ്കുവഹിക്കുന്നതെന്നും ഈ തീരുമാനം അഫ്ഗാൻ ജനതക്ക് വിനാശകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…