International

സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തി താലിബാൻ;മാനുഷിക അവകാശങ്ങളും ലൈംഗികാതിക്രമ വിഷയങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കി

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവ്വകലാശാലകളിൽ സ്ത്രീകൾ രചിച്ച പുസ്തകങ്ങൾക്ക് താലിബാൻ സർക്കാർ നിരോധനം ഏർപ്പെടുത്തി. മാനുഷിക അവകാശങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതും പുതിയ ഉത്തരവനുസരിച്ച് വിലക്കിയിട്ടുണ്ട്. ‘ഷരിയത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ’ ഉള്ളടക്കങ്ങൾ ഉള്ള 680 പുസ്തകങ്ങൾ കണ്ടെത്തിയതായും, ഇതിൽ 140 പുസ്തകങ്ങൾ സ്ത്രീകൾ എഴുതിയതാണെന്നും അധികൃതർ അറിയിച്ചു. ‘സേഫ്റ്റി ഇൻ ദ കെമിക്കൽ ലബോറട്ടറി’ എന്ന പുസ്തകവും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

പുതിയ ഉത്തരവനുസരിച്ച്, 18 വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ വിഷയങ്ങൾ “ഷരിയത്തിന്റെ തത്വങ്ങളോടും ഭരണസംവിധാനത്തിന്റെ നയങ്ങളോടും” പൊരുത്തപ്പെടുന്നില്ലെന്ന് ഒരു താലിബാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നാല് വർഷം മുൻപ് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങളിൽ ഏറ്റവും പുതിയതാണ് ഈ തീരുമാനം.

ഈ ആഴ്ച മാത്രം, ‘അനീതി തടയാൻ’ എന്ന പേരിൽ താലിബാൻ പരമോന്നത നേതാവിന്റെ ഉത്തരവനുസരിച്ച് കുറഞ്ഞത് 10 പ്രവിശ്യകളിലെങ്കിലും ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിരുന്നു. ഈ നിയമങ്ങൾ സമൂഹത്തിലെ പല മേഖലകളെയും ബാധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീകളെയും പെൺകുട്ടികളെയും ഇത് കൂടുതൽ ദോഷകരമായി ബാധിച്ചു. ആറാം ക്ലാസിന് ശേഷമുള്ള വിദ്യാഭ്യാസം അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. 2024-ന്റെ അവസാനത്തിൽ മിഡ്‌വൈഫറി കോഴ്‌സുകൾ നിർത്തിയതോടെ അവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസാന വഴികളിലൊന്നുകൂടി അടഞ്ഞു.

ഇപ്പോൾ, സ്ത്രീകളെക്കുറിച്ചുള്ള സർവ്വകലാശാലാ വിഷയങ്ങളും നിരോധിക്കപ്പെട്ടിരിക്കുകയാണ്. നിരോധിക്കപ്പെട്ട 18 വിഷയങ്ങളിൽ ആറെണ്ണം സ്ത്രീകൾക്കായിട്ടുള്ളതാണ്, ഇതിൽ ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ്, ദ റോൾ ഓഫ് വുമൺ ഇൻ കമ്മ്യൂണിക്കേഷൻ, വുമൺസ് സോഷ്യോളജി എന്നിവ ഉൾപ്പെടുന്നു. അഫ്ഗാൻ സംസ്‌കാരത്തിനും ഇസ്ലാമിക നിയമത്തിനും അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങളെ തങ്ങൾ ബഹുമാനിക്കുന്നുവെന്ന് താലിബാൻ സർക്കാർ ആവർത്തിക്കുന്നു.

പുസ്തകങ്ങൾ അവലോകനം ചെയ്യുന്ന സമിതിയിലെ ഒരംഗം സ്ത്രീകൾ രചിച്ച ഒരു പുസ്തകവും പഠിപ്പിക്കാൻ അനുവദിക്കില്ല” എന്ന് സ്ഥിരീകരിച്ചു. താലിബാൻ ഭരണത്തിന് മുൻപ് നീതിന്യായ ഉപമന്ത്രിയായിരുന്ന സകിയ അദെലി, തന്റെ പുസ്തകങ്ങളും നിരോധിത പട്ടികയിൽ ഉൾപ്പെട്ടതിൽ അതിശയം രേഖപ്പെടുത്തിയില്ല. “കഴിഞ്ഞ നാല് വർഷമായി താലിബാൻ ചെയ്ത കാര്യങ്ങൾ പരിഗണിക്കുമ്പോൾ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് അവർ പറഞ്ഞു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ആഗസ്റ്റ് അവസാനമാണ് പുറത്തിറങ്ങിയത്. താലിബാൻ സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക് ഡയറക്ടർ സിയോർ റഹ്മാൻ ആര്യൂബി സർവ്വകലാശാലകൾക്കയച്ച കത്തിൽ ഈ തീരുമാനങ്ങൾ ‘മതപണ്ഡിതരുടെയും വിദഗ്ദ്ധരുടെയും’ ഒരു സമിതിയാണ് എടുത്തതെന്ന് അറിയിച്ചു.

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്കൊപ്പം ഇറാനിയൻ എഴുത്തുകാരുടെയോ പ്രസാധകരുടെയോ പുസ്തകങ്ങളും നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. അഫ്ഗാൻ പാഠ്യപദ്ധതിയിലേക്ക് ‘ഇറാനിയൻ ഉള്ളടക്കം കടന്നുകയറുന്നത് തടയാനാണ്’ ഈ നീക്കമെന്ന് പുസ്തക അവലോകന സമിതിയിലെ ഒരംഗം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ സർവ്വകലാശാലകളിലേക്കും അയച്ച 50 പേജുള്ള പട്ടികയിൽ 679 പുസ്തകങ്ങളാണ് ഉള്ളത്, ഇതിൽ 310 എണ്ണം ഇറാനിയൻ എഴുത്തുകാർ രചിച്ചതോ ഇറാനിൽ പ്രസിദ്ധീകരിച്ചതോ ആണ്.

കഴിഞ്ഞദിവസം, കാബൂൾ സർവ്വകലാശാലയിലെ ഒരു പ്രൊഫസർ താലിബാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പാഠപുസ്തകങ്ങളുടെ അദ്ധ്യായങ്ങൾ സ്വയം തയ്യാറാക്കാൻ നിർബന്ധിതരാകുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ അധ്യായങ്ങൾ ആഗോള നിലവാരമനുസരിച്ച് തയ്യാറാക്കാൻ കഴിയുമോ എന്നതാണ് പ്രധാന ആശങ്ക .

Anandhu Ajitha

Recent Posts

പാകിസ്ഥാനിൽ വൻ അഴിമതി .| CORRUPTION IN PAKISTAN |

സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…

8 minutes ago

മോദിയുമായി സംസാരിച്ചു ട്രമ്പ് . |Trump Spoke To Modi |

വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…

35 minutes ago

നടിയെ ആക്രമിച്ച കേസ് ! പ്രതികളുടെ ശിക്ഷാ വിധി വൈകുന്നേരം മൂന്നരയ്ക്ക് ; ജഡ്ജിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞും ദയ യാചിച്ചും കുറ്റവാളികൾ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…

53 minutes ago

14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയ

അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…

3 hours ago

മുൻ ഐ എസ് ഐ മേധാവിക്ക് 14 വർഷം കഠിന തടവ് വിധിച്ച് പാക് സൈനിക കോടതി I FORMER ISI CHIEF

അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…

3 hours ago

മണിക്കൂറുകൾ നീണ്ട മോദി ട്രമ്പ് ചർച്ച നടന്നതെങ്ങനെ? വ്യാപാരകരാർ യാഥാർഥ്യമാകുമോ?|MODI TRUMP DISCUSSION

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…

3 hours ago