Anti Taliban Protest
കാബൂൾ: അഫ്‌ഗാനിൽ താലിബാനെതിരെ നടന്ന പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രതിഷേധം അടിച്ചമർത്താൻ താലിബാൻ നടത്തിയ വെടിവയ്‌പിലാണ് രണ്ടുജീവനുകൾ പൊലിഞ്ഞത്.
നേരത്തെ കാബൂളിലും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. മൂന്ന് ദിവസങ്ങളായി കാബൂളിലും ഹെറാത്തിലും താലിബാനെതിരേ സ്ത്രീകൾ അടക്കമുളള പ്രതിഷേധക്കാർ സജീവമായി തെരുവിൽ ഇറങ്ങുന്നുണ്ട്. അതേസമയം താലിബാൻ ഭീകരർ നടത്തിയ വെടിവയ്‌പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വനിതകൾക്ക് ജോലി ചെയ്യാനുളള അവകാശത്തിന് വേണ്ടിയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനുളള അനുമതിക്ക് വേണ്ടിയുമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതിഷേധം. പിന്നീട് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധങ്ങൾ നടന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ താലിബാനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നത്. ഇതിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് പങ്കെടുത്തത്.
അതേസമയം പുതിയ സർക്കാർ ശരിയത്ത് നിയമപ്രകാരമായിരിക്കും പ്രവർത്തിക്കുകയെന്ന് താലിബാൻ നേതാവ് ഹിബാത്തുളള അഖുണ്ഡ്‌സാദ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ പൗരൻമാരും കഠിനമായി പരിശ്രമിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹിബാത്തുളള പറഞ്ഞു. പൊതുവിൽ അധികം പ്രത്യക്ഷപ്പെടാത്ത ഹിബാത്തുളള ഇംഗ്ലീഷിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങൾ രാജ്യം വിട്ടുപോകരുതെന്നും പുതിയ നേതൃത്വം സമാധാനവും സുസ്ഥിരതയും വികസനവും ഉറപ്പുവരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് താലിബാൻ കാവൽ സർക്കാരിനെ പ്രഖ്യാപിച്ചത്. അധികാരത്തിനായുള്ള വടംവലി കുറച്ചുദിവസങ്ങളായി ഇവർക്കിടയിൽ നടക്കുകയായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…