Sunday, May 19, 2024
spot_img

തനി നിറം പുറത്തെടുത്ത് താലിബാന്‍; അഫ്‌ഗാനിൽ സംഗീതത്തിന് വിലക്ക്, പ്രാദേശിക ഗായകനെ വധിച്ച് ഭീകരർ

കാബൂള്‍ : സംഗീതം ഇസ്ലാമിക വിരുദ്ധമെന്ന വാദമുയര്‍ത്തി പൊതു ഇടങ്ങളില്‍ സംഗീതത്തിന് നിരോധനം ഏർപ്പെടുത്തി താലിബാൻ. അതിനിടെ ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാൻ വധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ മുൻ മന്ത്രി മസൂദ് അന്ദരാബിയെ ഉദ്ധരിച്ച് അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രാദേശിക മാധ്യമം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന് മുന്‍പ് 1996ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ കാസറ്റുകളും, സംഗീത ഉപകരണങ്ങളും താലിബാന്‍ ഭീകരര്‍ നശിപ്പിച്ചിരുന്നു. ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പഴയ കാടത്ത നിയമങ്ങള്‍ തന്നെയാണ് താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ദേശീയ സുരക്ഷാ സമിതിയുമായുള‌ള ച‌ര്‍ച്ചയ്‌ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വരുന്ന 36 മണിക്കൂറിനിടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles