Friday, April 26, 2024
spot_img

നിപ വൈറസ്: അതിർത്തിയിൽ പരിശോധന കർശനം ; വിട്ടു വീഴ്ച്ച വേണ്ടെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ: കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യ്ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകണം.

ഇതേതുടർന്ന് രണ്ട് വാക്സിനെടുത്തതിന്റെ സാക്ഷ്യപത്രം ഉള്‍പ്പടെയുള്ള രേഖകള്‍ കൈവശമില്ലാത്ത യാത്രക്കാരെ മടക്കി അയയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ ജി എസ് സമീരന്‍ പറഞ്ഞു. നിപ വൈറസിന്റെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്‌നാടിന്റെ തീരുമാനം.

നിലവിൽ കേരളത്തില്‍ നിന്ന് എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളുള്‍പ്പടെ വാളയാറില്‍ നിന്ന് തിരിച്ചയച്ചതായി റിപോർട്ടുണ്ട്. പരിശോധനയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്. അതിർത്തിയിൽ താപപരിശോധന നടത്തുന്നുണ്ട്.

Related Articles

Latest Articles