International

അഫ്ഗാനിൽ അഴിഞ്ഞാടി താലിബാൻ ഭീകരർ; കീഴടങ്ങിയ സൈനികരെപോലും കൂട്ടക്കൊല ചെയ്യുന്നു

കാബൂൾ: അഫ്ഗാനിൽ താലിബാൻ (Taliban) ഭീകരർ അഴിഞ്ഞാടുന്നു. അഫ്ഗാൻ സേനയെ കൂട്ടക്കൊല ചെയ്യുകയാണ് താലിബാൻ ഭരണകൂടം ഇപ്പോൾ. അധികാരം പിടിച്ചെടുത്തിതിന് പിന്നാലെ നിരവധി സേനാംഗങ്ങളെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.

താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ സേനാംഗങ്ങൾ കീഴടങ്ങിയെങ്കിലും താലിബാൻ ഭീകരർ കൊലപ്പെടുത്തുകയായിരുന്നു. പൊതുമാപ്പിനായി രജിസ്റ്റർ ചെയ്യുന്നവരെയാണ് താലിബാൻ സർക്കാർ വകവരുത്തുന്നതെന്നാണ് അഭിമുഖത്തിൽ പങ്കെടുത്തവർ പറയുന്നത്. എന്നാൽ ഭയന്ന് ഇത് രജിസ്റ്റർ ചെയ്യാത്തവരെപോലും താലിബാൻ തിരഞ്ഞ് കണ്ടുപിടിക്കാറുണ്ടെന്നും ഇവർ പറയുന്നു.

അതേസമയം ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെ 47 സേനാംഗങ്ങളെ വധിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഖോസ്ട്ട്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിലാണ് താലിബാൻ സുരക്ഷാ സേനയെ വേട്ടയാടിയത്. അധികാരത്തിലേറിയതിന് പിന്നാലെ മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും സുരക്ഷാ സേനാംഗങ്ങൾക്കും താലിബാൻ പൊതുമാപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് ഭീകരർ സുരക്ഷാ സേനയെ വേട്ടയാടുന്നത്. അഭിമുഖത്തിലൂടെയാണ് മനുഷ്യാവകാശ സംഘടന താലിബാൻ നടത്തുന്ന ക്രൂരതകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.

admin

Recent Posts

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ !നെടുമങ്ങാട് സ്വദേശിയായ സുഹൃത്ത് അറസ്റ്റിൽ ; പോക്സോ വകുപ്പ് ചുമത്തി കേസ്

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടുകാരിയുടെ ആത്മഹത്യയിൽ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. തിരുമല, തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ…

2 hours ago

ബോം-ബ് നിർമ്മിച്ച് മ-രി-ക്കു-ന്ന-വ-ർ-ക്ക് സ്മാരകം കെട്ടുന്ന പാർട്ടികൾ പരിശോധിക്കട്ടെ

ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയ വായോധികന് സംഭവിച്ചത് സാക്ഷര കേരളം പരിശോധിക്കേണ്ടതല്ലേ |PINARAYI VIJAYAN| #pinarayivijayan #cpm #mvgovindanmaster

2 hours ago

പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജെഡിഎസ് കേരളാ ഘടകം ! ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; തീരുമാനം തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിൽ

ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെയാണ് തീരുമാനം.…

3 hours ago

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ വിളിച്ച പച്ചതെറിയുടെ സംസ്‌കൃതത്തിലെ പേരാണ് ഭഗവദ്ഗീത !!! ഭാരതീയ ഇതിഹാസത്തെ അപമാനിച്ച് എസ്സൻസ് ഗ്ലോബൽ പ്രവർത്തകൻ ടോമി സെബാസ്റ്റ്യൻ ! , ഹൈന്ദവ സംഘടനകൾ നിയമ നടപടി സ്വീകരിക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ

തിരുവനന്തപുരം : ഭാരതീയ ഇതിഹാസം ഭഗവദ്ഗീതയെ അപമാനിച്ച എസ്സൻസ് ഗ്ലോബൽ പ്രവർത്തകനായ ടോമി സെബാസ്റ്റ്യനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'ഭഗവാൻ ശ്രീകൃഷ്ണൻ…

4 hours ago

കേരളത്തിൽ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി !

എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട്‌ പ്രതികരിക്കുന്നു

4 hours ago

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

5 hours ago