Kerala

‘താലിബാന്‍ കേരളം കീഴടക്കും’ ; പക്ഷെ, പ്രബുദ്ധ കേരളത്തിന് കിറ്റ് കിട്ടിയാൽ മതി..!

താലിബാന്റെ അടുത്ത ലക്‌ഷ്യം കശ്മീരും കേരളവും ആണെന്ന് ഒരു ദേശീയ ദിനപത്രത്തില്‍ ബ്രിട്ടണില്‍ താമസിക്കുന്ന പാകിസ്ഥാന്‍ പൗരനായ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ കേരളത്തിന് പുറത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ കേരളം കണ്ടില്ലെന്ന് നടിക്കുകയാണ്. താലിബാന്‍ നിയന്ത്രണത്തില്‍ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാര്‍ത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധര്‍ക്കുമുള്ളൂ എന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ആയ ജിതിന്‍ കെ ജേക്കബ്.

‘ഒരു ദേശീയ ദിനപത്രത്തിൽ ബ്രിട്ടണിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരനായ മാധ്യമ പ്രവർത്തകൻ എഴുതിയ ഒരു ആർട്ടിക്കിൾ ആണ് കേരളത്തിന്‌ പുറത്ത് ചർച്ചാ വിഷയം.

Taliban’s Next Stop: Kabul, Kashmir and Kerala:, എന്ന തലക്കെട്ടിൽ കേരളത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം ആണ് ‘The Talibanisation of Kerala over the past years is not a matter of coincidence but a well-thought-out strategy of the Pakistani jihadi military’.

‘Once the Taliban take over Kabul, jihadis in Kerala could conveniently be used by Pakistan as a tool to stretch Indian security beyond their capacity by launching country-wide acts of jihadi terrorism’ എന്ന് ലേഖനത്തിൽ പറയുന്നു.

അല്ലെങ്കിൽ തന്നെ ഇപ്പോൾ തന്നെ ഇന്ത്യയുടെ മൂക്കിനും മൂലയ്ക്കും നടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യവിരുദ്ധ പ്രവർത്തികൾക്കും മുന്നിലും പിന്നിലുമായി നിൽക്കുന്നത് മലയാളികൾ ആണ് എന്ന ആരോപണം പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ്.

കേരളത്തിലെ തീവ്രവാദി സാന്നിധ്യം കണ്ടെത്തി നടപടി എടുക്കുന്നത് ദേശീയ ഏജൻസികളും, അന്യസംസ്ഥാന ഏജൻസികളും ആണ് എന്നതും ഒരു വസ്തുതയാണ്.

കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെ ഇന്ത്യയുടെ തന്ത്ര പ്രധാനമായ മേഖലകളിൽ പ്രവേശിപ്പിക്കുന്നതിലുള്ള ഭയവും പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കുന്നു.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട്‌ ചെയ്തത് കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ നഴ്സറി എന്നായിരുന്നു.

ഇവിടുത്തെ മാധ്യമങ്ങളുടെ നിയന്ത്രണം ആരുടെ കൈകളിൽ ആണ് എന്നത് പകൽപോലെ വ്യക്തമാണ്. സ്വതന്ത്രമായി ചിന്തിക്കാൻ പോലും മലയാളിയെ അനുവദിക്കുന്നില്ല. അവരാണ് വാർത്തകൾ സൃഷ്ടിക്കുന്നത്, അവരാണ് മലയാളിയുടെ ചിന്തയെ പോലും നിയന്ത്രിക്കുന്നത്.

താലിബാൻ നിയന്ത്രണത്തിൽ ആണെങ്കിലും കുഴപ്പമില്ല, കിറ്റ് മുടങ്ങരുത് എന്ന പ്രാർത്ഥന മാത്രമേ ഭൂരിപക്ഷം പ്രബുദ്ധർക്കുമുള്ളൂ എന്നത്കൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പവുമാണ്..????

ഇവിടെ നടക്കുന്ന മാറ്റങ്ങൾ ലോകത്തിന് മനസിലാകുന്നുണ്ട്. പക്ഷെ ഇവിടെയുള്ളവർക്ക് ഇതൊന്നും മനസിലാകുന്നില്ല, അല്ലെങ്കിൽ ഭയം മൂലം കണ്ടില്ല എന്ന് നടിക്കുന്നു.

ഇനി ഒരു തിരിച്ചു പോക്ക് ഏറെക്കുറെ അസാധ്യം ആണ് എന്നത് അംഗീകരിച്ചേ മതിയാകൂ..’

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

8 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

9 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

10 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

11 hours ago