Tamil Nadu BJP
ബിജെപി അതൊരു വികാരമാണ്… കണ്ടുപഠിക്കണം കമ്മികളും, കൊങ്ങികളും | BJP
രാഷ്ട്രീയത്തിൽ അധികം കാണാൻ സാധിക്കാത്ത കാഴ്ചയാണ് തമിഴ്നാട്ടില് നടന്നത്. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി 36 കാരനായ അണ്ണാമലൈ ചുമതലയേൽക്കുന്ന ചടങ്ങാണ് അത്. സാധാരണ മക്കളുടെ വിവാഹ ചടങ്ങിൽ മാതാപിതാക്കൾ അനുഗ്രഹിച്ചാശിർവദിക്കും പോലെ പുതിയ അധ്യക്ഷനെ മുൻ അധ്യക്ഷന്മാരായ എൽ. മുരുഗനും, പൊൻ രാധാകൃഷ്ണനും, എൽ ഗണേശനും ചേർന്ന് അനുഗ്രഹിച്ചും പ്രാർത്ഥിച്ചും പദവിയിലേക്ക് ആനയിക്കുന്നു.
മുൻപുള്ളയാൾക്ക് പാരവെച്ചും, കുത്തിതിരുപ്പുണ്ടാക്കിയും അയാളുടെ തലയിൽ ചവിട്ടി അധികാരം കൈക്കലാക്കുന്ന ഏർപ്പാട് മാത്രം കണ്ടു ശീലിച്ചവരാണ് നമ്മൾ. പുതിയൊരാൾ സ്ഥാനമേൽക്കുമ്പോൾ പഴയ ആളുകൾ നടത്തുന്ന മുൻവെച്ചുള്ള ആശംസകളും നാം കണ്ടുകൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിലെ കെപിസിസി പ്രസിഡന്റിന്റെ സ്ഥാനരോഹണം പോലും അതിന് തെളിവ്.
കോൺഗ്രസിൽ മാത്രമല്ല, ഇന്ത്യ മഹാരാജ്യത്തുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും അധികാര കൈമാറ്റം കെപിസിസിയെക്കാൾ മോശമാണ്. അച്യുതാനന്ദനിൽ നിന്ന് ചെങ്കോലും കിരീടവും നേടിയെടുക്കാൻ ലോക്കൽ സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെ ഗ്രൂപ്പ് യോഗങ്ങളും പൊതിരെ തല്ലും കുപ്പിയേറും, ബക്കറ്റിലെ വെള്ളത്തോടുള്ള ഉപമയുമൊക്കെ നാം കണ്ടതാണ്. പക്ഷേ, ഇത് തികച്ചും മാതൃകാപരം. ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ എക്കാലത്തേക്കുമായി ഫ്രയിം ചെയ്തിടാൻ പറ്റിയ മാതൃകാ ചിത്രം ആണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…