New Industrial Projects In Tamil Nadu
ചെന്നൈ: 28,508 കോടി രൂപ മുതൽമുടക്കിൽ, തമിഴ്നാട്ടിൽ 83,482 പേർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന തമിഴ് 49 പുതിയ വ്യവസായ പദ്ധതികൾക്കായി, 35 ധാരണാപത്രങ്ങൾ ഒപ്പിട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഈ വർഷം മെയ് മാസത്തിൽ ചുമതലയേറ്റ ശേഷം ആദ്യമായി നടന്ന നിക്ഷേപക കോൺക്ലേവിലാണ് സ്റ്റാലിൻ പദ്ധതികൾ പ്രഖ്യാപിച്ചത്. അതോടൊപ്പം 4,250 കോടി രൂപയുടെ നിക്ഷേപ പ്രതിബദ്ധതയോടും 21,630 പേർക്ക് തൊഴിലവസരങ്ങളും നൽകി ഒമ്പത് പദ്ധതികൾക്ക് തറക്കല്ലിട്ടു. 7,117 കോടി രൂപയുടെ നിക്ഷേപവും 6,798 പേർക്ക് തൊഴിലവസരങ്ങളുമുള്ള അഞ്ച് പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 49 പദ്ധതികളിലായി മൊത്തം നിക്ഷേപം 28,508 കോടി രൂപയും 83,482 പേർക്ക് തൊഴിലവസരങ്ങളും നൽകുമെന്നാണ് തമിഴ്‌നാട് സർക്കാർ അറിയിച്ചത്.
അതേസമയം കൈമാറ്റം ചെയ്ത 35 ധാരണാപത്രങ്ങളിൽ പവർ പ്ലാന്റുകൾ, ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ പാർക്കുകൾ, ഐടി / ഐടിഇഎസ് സേവനങ്ങൾ, ഭക്ഷ്യ സംസ്കരണം, പാദരക്ഷകൾ, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. നൂതന ഉൽപാദന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലയിലെ വ്യവസായങ്ങൾക്കായി വിമാനങ്ങളുടെയും എയറോനോട്ടിക്കൽ ഘടകങ്ങളുടെയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ ജനറൽ ഇലക്ട്രിക് കമ്പനി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ജനറൽ ഇലക്ട്രിക് കമ്പനിയും ടിഡ്കോയും തമ്മിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രവും ഒപ്പിട്ടു.
ചെന്നൈ ഗിണ്ടിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി തങ്കം തെന്നരശു അധ്യക്ഷത വഹിച്ചു. കാപിറ്റൽ ലാൻഡ്, അദാനി, ജെ.എസ്.ഡബ്ലിയു ഉൾപ്പെടെയുള്ള കമ്പനികളാണ് പുതിയ സംരംഭങ്ങൾ തുടങ്ങുന്നത്. പുതിയ വ്യവസായ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നതിന് താൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.
തൂത്തുക്കുടി, തിരുനെൽവേലി, ഡിണ്ടിഗൽ, തിരുപ്പൂർ എന്നിവിടങ്ങളിൽ 450 മെഗാവാട്ട് കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജെഎസ്ഡബ്ല്യു റിന്യൂ എനർജി 3,000 കോടി രൂപ നിക്ഷേപിച്ചു. കോയമ്പത്തൂരിലെ ഇരുചക്ര വാഹന നിർമാണ കേന്ദ്രത്തിനായി ശ്രീവാരു മോട്ടോഴ്‌സ് 1,000 കോടി രൂപയും ടിസിഎസ് 900 കോടി രൂപയും, ചെംഗൽപേട്ടിലെ സിപ്‌കോട്ട് ഐടി പാർക്ക് സിരുസെരിയിൽ നിക്ഷേപിച്ചു.
അതോടൊപ്പം നിലവിലുള്ളതും പുതിയതുമായ നിക്ഷേപകർക്കായി പൂർണമായും ഡിജിറ്റലൈസ് ചെയ്ത രീതിയിൽ 24 വകുപ്പുകളിലായി നൂറിലധികം സേവനങ്ങൾ ഉൾക്കൊള്ളുന്ന സിംഗിൾ വിൻഡോ പോർട്ടൽ 2.0 മുഖ്യമന്ത്രി ആരംഭിച്ചു. നവീകരിച്ച സിസ്റ്റത്തിൽ ക്ലിയറൻസുകളുടെ സമാന്തര പ്രോസസ്സിംഗ്, വകുപ്പുകളുമായുള്ള വെർച്വൽ മീറ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് സൗകര്യം, തിരഞ്ഞെടുത്ത ക്ലിയറൻസിനുള്ള അംഗീകാരം എന്നിവ പോലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…