students in chennai
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം കലാശിച്ചത് അടിപിടിയില്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം നടന്നത്. നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ്, രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തത്. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്.
വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ കാണാൻ കഴിയും. ചുറ്റുമുള്ള വിദ്യാര്‍ത്ഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാര്‍ത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം.
കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ വിളിച്ച് ഉപദേശം നല്‍കിയ പൊലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…