Wednesday, September 30, 2026

ചെന്നൈയിൽ 19 കാരി ജീവനൊടുക്കി ; ജാതി പറഞ്ഞ് അധിക്ഷേപം ; പ്രതിഷേധിച്ച് സഹപാഠികളും കുടുംബവും

ചെന്നൈ : കോളേജ് അധികൃതരിൽ നിന്നും ജാതി അധിക്ഷേപം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. 19 കാരിയായ സുഭാഷിണിയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം നടന്നത് . സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു സുഭാഷിണി.

കോളേജിലെ ഒരു പ്രൊഫസർ സുഭാഷിണിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ക്ലാസ് മുറിക്ക് പുറത്താക്കിയിരുന്നു ഈ കാരണം കൊണ്ട് മാനസികമായി തളർന്ന് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കോളേജിന് മുന്നിൽ പ്രതിഷേധം നടത്തി. പെൺകുട്ടിയുടെ ആത്മഹത്യയ്‌ക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കാതെ പോസ്റ്റ്‌മോർട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് സുഭാഷിണിയുടെ കുടുംബം പറയുന്നത്.

കോളേജ് അധികൃതർക്കെതിരെ കുടുംബം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കോളേജ് ചെയർമാനെതിരെ ഉൾപ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles