തമിഴ്നാട്: സെൽഫി എടുക്കുന്നതിനിടയിൽ വെള്ളത്തിൽ വീണ് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ മരമ്പട്ടിയിലെ പംബാരു അണക്കെട്ടിലാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേരാണ് ചിത്രമെടുക്കുന്നതിനിടയിൽ ബാലൻസ് തെറ്റി അണക്കെട്ടിലേക്ക് വീണത്. സെൽഫി എടുക്കാൻ പോസ് ചെയ്‌തതിനിടെയായിരുന്നു അപകടം. ചിത്രമെടുത്തുകൊണ്ടിരുന്നയാൾ ഇതുകണ്ട് വെള്ളത്തിൽ ചാടിയെങ്കിലും ഒരാളെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളു.
ദമ്പതികളായ പ്രഭു, നിവേദിത, അവരുടെ ബന്ധുക്കളായ കനിത, സ്നേഹ, ഉവരാണി, സന്തോഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ശനിയാഴ്‌ച എല്ലാവരുമൊത്താണ് അണക്കെട്ടു കാണാൻ ഇറങ്ങിയത്. അവിടെ വെച്ച് സെൽഫിയെടുക്കുന്നതിനിടയിൽ പ്രഭു ഒഴികെ അഞ്ച് പേർ വെള്ളത്തിൽ വീഴുകയായിരുന്നു. ബാക്കിയുള്ളവർ മുങ്ങിമരിച്ചു. ഇത്തരം സ്ഥലങ്ങളിൽ നിന്നുള്ള സെൽഫി എടുക്കൽ വളരെ അപകടകരമാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…