പ്രതീകാത്മക ചിത്രം
ആചാര വിഷയങ്ങളിൽ മാറ്റം വരുത്തേണ്ടി വരുന്ന ഘട്ടത്തിൽ പുലർത്തേണ്ട നടപടി ക്രമങ്ങൾ പാലിക്കപ്പെടാത്തതാണ് ഇത്തവണത്തെ ഗുരുവായൂർ ഏകാദശി ഉത്സവം വിവാദത്തിൽ പെടാൻ കാരണമെന്ന് അഖില കേരള തന്ത്രി സമാജം. ഇന്ന് ചേർന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തലുണ്ടായത്. ഗുരുവായുർ ക്ഷേത്രത്തിൽ ഏകാദശി നാളിൽ ആശൌചം നിലനിൽക്കെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അന്നദാനപ്പുരയിൽ വിളക്ക് കൊളുത്തിയത് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി.
“ഒരു തന്ത്രി മുഴുവൻ സമൂഹത്തിനും മാതൃകയാകേണ്ട ആളാണ്. അന്നദാനപ്പുര ക്ഷേത്ര മതില്ക്കകത്തിന് പുറത്താണെങ്കിലും, അടുത്ത ബന്ധു മരിച്ച ആശൌചം കണക്കിലെടുത്ത് ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ തന്ത്രി കർശനമായ ജാഗ്രത പുലർത്തേണ്ടതായിരുന്നു. ക്ഷേത്രാചാരങ്ങൾ സംബന്ധിച്ച വിഷയത്തിൽ വിവാദങ്ങൾ ഒഴിവാക്കാൻ തന്ത്രി മറ്റു കുടുംബാംഗങ്ങളെയെല്ലാം പരസ്പര ധാരണയോടെ ഒരുമിച്ച് കൊണ്ടു പോകേണ്ടതുണ്ട്. പാരമ്പര്യ തന്ത്രി സമൂഹം പുലർത്തേണ്ട ഒരു കടമയാണത്.”- തന്ത്രി സമാജം കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു.
അഖില കേരള തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എ.എ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, പുല്ലാംവഴി സനൽ നാരായണൻ നമ്പൂതിരി, ദിലീപ് വാഴുന്നവർ, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി, ഇടക്കഴിപ്പുറം രമേശൻ നമ്പൂതിരി, സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, കെ.പി.സി കൃഷ്ണൻ ഭട്ടതിരിപ്പാട്, പട്ടന്തേയം ശങ്കരൻ നമ്പൂതിരി, കുന്നം ജയകൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…