India

ലക്ഷ്യം 2029ലെ പൊതു തെരഞ്ഞെടുപ്പ് ! മുന്നൊരുക്കങ്ങൾ തുടങ്ങി ബിജെപി, നേതൃനിരയിൽ വൻ അഴിച്ചുപണി! കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ, സ്‌മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറി

ദില്ലി : ബിജെപിയിൽ വിപുലമായ സംഘടനാ പുനഃസംഘടന പ്രഖ്യാപിച്ച് പാർട്ടി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ. 2029-ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പാർട്ടിയിൽ പുതിയ ഭാരവാഹി നിരയെ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ പട്ടികയാണ് പുറത്തുവന്നത് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, രാം മാധവ്, ബൈജയന്ത് ജയ് പാണ്ഡ ഉൾപ്പെടെയുള്ളവരെ ദേശീയ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.

ബിഎൽ സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയായി തുടരും. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആന്റണി, ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, ബൈജയന്ത് ജയ് പാണ്ഡ, ഡി പുരന്ദേശ്വരി, രേഖ വർമ്മ, വർഷബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്.

13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറ് പേർ സ്ത്രീകളാണ്, ഇതിലൂടെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അവസരമാണ് നിതിൻ നബിൻ നൽകിയത്. മുസ്ലീം സമുദായത്തിൽ നിന്നുള്ള രണ്ട് പേർക്ക് പുറമേ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും ഉണ്ട്.

വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വവേദി, സഞ്ജയ് ഭാട്ടിയ തുടങ്ങിയവരാണ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്. ശിവപ്രകാശ്, സൗദാൻ സിങ് എന്നിവരെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. പീയൂഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചപ്പോൾ, തരുൺ ചുഗ് കേന്ദ്ര ഓഫീസ് ഇൻ ചാർജായി പ്രവർത്തിക്കും.

യുവമോർച്ച ദേശീയ അധ്യക്ഷനായി ഡോ. ഹേമംഗ് ജോഷിയെയും മഹിളാ മോർച്ച അധ്യക്ഷയായി രൂപ കുമാരി ചൗധരിയെയും നിയമിച്ചു. സംഘടനാ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിനും യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമാണ് പുതിയ പുനഃസംഘടനയിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം; ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്ക് 650 പോലീസുകാരും പ്രത്യേക കെഎസ്ആർടിസി സർവീസുകളും, പവിത്രമായ ചടങ്ങുകൾ തത്സമയമെത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്ക്!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…

38 seconds ago

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

29 minutes ago

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

16 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

16 hours ago

ഇന്ദിരാഗാന്ധിയുടെ ഭക്ഷണം പങ്കിട്ടത് ചാൾസ് ശോഭരാജിന്റെ കാമുകിയുമായി തിഹാർ ജയിലിലെ അപൂർവ കഥ

1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…

16 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം: ഭക്തിസാന്ദ്രമായ ചടങ്ങുകളും കാർത്തിക വിളക്കും ഈ മാസം 24-ന്, ആത്മീയ നിമിഷങ്ങൾ ലോകമെമ്പാടും എത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്കിന്റെ 12 മണിക്കൂർ തത്സമയ സംപ്രേഷണം!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…

17 hours ago