Obituary

ചായക്കടയിലെ വരുമാനം കൊണ്ട് ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ കെ ആർ വിജയൻ യാത്രയായി; തനിച്ചായി മോഹന

കൊച്ചി: കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ.വിജയൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുൻപാണ് വിജയനെ
മരണം കവർന്നെടുത്തത്.

‘ശ്രീ ബാലാജി കോഫി ഹൗസ്’ എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകൾ.

ജീവിതം തന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വർഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങൾ സന്ദർശിച്ചു.

എന്നാൽ ഇതിനിടെ ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവർ നിരവധിയാണ്.

പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറുയാത്രകളിൽനിന്ന് വളർന്നപ്പോൾ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ.

1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി.

admin

Recent Posts

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

2 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

3 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

3 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

4 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

4 hours ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

4 hours ago