Entertainment

വാങ്ങിയപ്പോള്‍ പട്ടി, വളര്‍ന്നപ്പോൾ കുറുക്കൻ; ഒരു കുടുംബം കുടുങ്ങിയത് ഇങ്ങനെ

ലീമ: പെറുവിലെ ലീമയില്‍ താമസിക്കുന്ന മരിബെല്‍ സൊറ്റെലയ്ക്കും കുടുംബത്തിനും, തങ്ങള്‍ക്കൊപ്പം വളര്‍ത്താന്‍ ഒരു അരുമ മൃഗത്തെ വേണം എന്ന് തീരുമാനിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. അങ്ങനെ ലീമയിലെ ഒരു വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്ന കടയില്‍ നിന്നും 13 ഡോളറിന് ഒരു ‘സൈബീരിയന്‍ ഹസ്കിയെ’ വാങ്ങിയത്. റണ്‍ റണ്‍ എന്നാണ് വീട്ടുകാര്‍ അതിന് പേരിട്ടത്. എന്നാല്‍ അവരെ ആ കടക്കാരന്‍ പറ്റിച്ചതായിരുന്നു ശരിക്കും അതൊരു കുറുക്കന്‍ കുഞ്ഞായിരുന്നു.

വാങ്ങിയ സമയത്ത് ‘സൈബീരിയന്‍ ഹസ്കി’യുടെ സ്വഭാവ വിശേഷങ്ങള്‍ ഈ കുറുക്കന്‍ കുഞ്ഞിന് ഉണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നപ്പോഴാണ് ആപത്ത് മനസിലായത് അയല്‍വക്കങ്ങളിലെ കോഴികളെയും താറാവിനെയും ഒന്നും ‘റണ്‍ റണ്‍’ വെറുതെവിടുന്നില്ല. അവയെ പലതിനെയും ഇവന്‍ ശാപ്പാടാക്കി. ഇതോടെ അയല്‍വാസികള്‍ സ്ഥിരമായി മരിബെല്‍ കുടുംബത്തോട് പരാതി പറയാന്‍ തുടങ്ങി.

അല്‍പ്പം കൂടി ‘റണ്‍ റണ്‍’ വളര്‍ന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. ‘സൈബീരിയന്‍ ഹസ്കി’യുടെ രൂപം അപ്പാടെ മാറി. മെലിഞ്ഞ കാലുകളും കൂര്‍ത്ത മുഖവുമായി മാറി. അധികം വൈകാതെ താന്‍ വളര്‍ത്തിയത് ഒരു ‘ആന്‍ഡിയന്‍ ഫോക്സി’നെയാണ് എന്ന് മാരിബെല്‍ മനസിലാക്കി. സമീപത്തുള്ള ഒരു സ്ത്രീയുടെ മൂന്ന് ഗിനിപന്നികളെ റണ്‍ റണ്‍ തിന്നതോടെ കാര്യം ഗൗരവമുള്ളതായി. അതിന് പുറമേ കുറുക്കന്‍ വരുത്തുന്ന നഷ്ടങ്ങള്‍ക്ക് എല്ലാം ഉത്തരം പറയുകയും, നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യുക എന്നത് മരിബെല്ലിന്‍റെ പണിയായി.

അതിനിടെയാണ് ആറ് മാസം മുന്‍പ് സ്വന്തം പേര് പോലെ തന്നെ ‘റണ്‍ റണ്‍’ വീട്ടില്‍ നിന്നും ഓടിപ്പോയി. അതുവരെ ഇത് പട്ടിയെപ്പോലെ തന്നെ പെരുമാറിയെന്നാണ് മരിബെല്‍ പറയുന്നത്. എന്തായാലും ആറുമാസത്തിന് ശേഷം പെറുവിലെ സെന്‍ഫോര്‍ വൈല്‍ഡ് ലൈഫ് സര്‍വീസ് നഗരപ്രാന്തത്തില്‍ നിന്നും റണ്‍ റണ്ണിനെ കണ്ടെത്തി കൂട്ടിലാക്കി. ഇപ്പോള്‍ റണ്‍ റണ്‍ പാര്‍ക്യൂ ഡി ലാസ് ലെയെന്‍ഡാസ് മൃഗശാലയിലാണ്.

അതേസമയം ആമസോണ്‍ കാടുകളില്‍ നിന്നും വന്യമൃഗങ്ങളെ പിടികൂടി പെറുവിലെ നഗര പ്രദേശങ്ങളില്‍ വില്‍ക്കുന്ന മാഫിയ സംഘങ്ങള്‍ സജീവമാണ് എന്നാണ് വന്യജീവി വകുപ്പ് പറയുന്നത്. ഇത്തരം മാഫിയയുടെ കയ്യില്‍ നിന്നാകാം മരിബെല്‍ കുറുക്കനെ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മാത്രം പെറുവില്‍ അനധികൃതമായ വന്യജീവി വില്‍പ്പനയില്‍ 125 ഒളം കേസുകള്‍ റജിസ്ട്രര്‍ ചെയ്യപ്പെട്ടിരുന്നു.

Meera Hari

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

55 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

1 hour ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago