പാരീസ്: പാരീസിലെ സ്കൂളിനു സമീപം ചരിത്രാധ്യാപകനെ മതനിന്ദ ആരോപിച്ച് തല അറുത്ത് കൊന്നു. പിന്നീട് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. അധ്യാപകന്‍ സാമുവല്‍ പാറ്റി ആണ് കൊല്ലപ്പെട്ടത്.
അധ്യാപകന്‍ സാമുവല്‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. എന്നാൽ ഇതിൽ പ്രധിഷേധങ്ങൾ ഉയർന്നിരുന്നു.
പ്രതിഷേധിച്ചവരുമായി ചർച്ചക്ക് സ്കൂളില്‍ യോഗം വിളിക്കുകയും വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെത്തുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍ നടന്ന വെടിവയ്പില്‍12 പേരാണ് കൊല്ലപ്പെട്ടത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…