Monday, May 6, 2024
spot_img

പാരിസിൽ വീണ്ടും ഇസ്ലാമിക ഭീകരത: അധ്യാപകനെ തല അറുത്ത് കൊന്നു

പാരീസ്: പാരീസിലെ സ്കൂളിനു സമീപം ചരിത്രാധ്യാപകനെ മതനിന്ദ ആരോപിച്ച് തല അറുത്ത് കൊന്നു. പിന്നീട് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. അധ്യാപകന്‍ സാമുവല്‍ പാറ്റി ആണ് കൊല്ലപ്പെട്ടത്.

അധ്യാപകന്‍ സാമുവല്‍ പാറ്റി ഒരു മാസം മുമ്പ് വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അഭ്യര്‍ഥിച്ചതിനുശേഷമാണ് പാറ്റി മറ്റ് കുട്ടികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. എന്നാൽ ഇതിൽ പ്രധിഷേധങ്ങൾ ഉയർന്നിരുന്നു.

പ്രതിഷേധിച്ചവരുമായി ചർച്ചക്ക് സ്കൂളില്‍ യോഗം വിളിക്കുകയും വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 2015ല്‍ ഫ്രഞ്ച് ആക്ഷേപമാസികയായ ഷാര്‍ലെ എബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വന്നതിനെത്തുടര്‍ന്നും അക്രമം നടന്നിരുന്നു. അന്ന് മാസികയുടെ ഓഫിസില്‍ നടന്ന വെടിവയ്പില്‍12 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles