India

സ്കൂളിൽ പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികളെ മർദ്ദിച്ച് അദ്ധ്യാപകർ ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്കൂളിൽ പരിപാടിക്കിടെ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥികളെ അദ്ധ്യാപകർ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ ജില്ലാ കളക്ടർക്കും, പോലീസ് സൂപ്രണ്ടിനും വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. വിധിഷ ജില്ലയിലെ ഭാരത് മാതാ കോൺവെന്റ് സ്കൂളിലാണ് സംഭവം.

കഴിഞ്ഞ ദിവസം സ്‌കൂളിൽ വാർഷികാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇത് കേട്ട അദ്ധ്യാപകരിൽ ചിലർ വിദ്യാർത്ഥികളെ സ്റ്റാഫ് റൂമിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളോട് പറയുകയും തുടർന്ന് ബാലാവകാശ കമ്മീഷനിൽ പരാതിപ്പെടുകയായിരുന്നു.

അതേസമയം, മർദ്ദിച്ചിട്ടില്ലെന്ന വാദവുമായി സ്‌കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ലെന്നും സ്‌കൂളിന്റെ അന്തസ്സിന് വിരുദ്ധമായി പെരുമാറിയ വിദ്യാർത്ഥികളെ ഉപദേശിച്ച് വിടുക മാത്രമാണ് ചെയ്‌തെന്നാണ് അദ്ധ്യാപകർ പറയുന്നത്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

6 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

9 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

9 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

9 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

9 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

9 hours ago