Kerala

സിപിഎം ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ ബന്ധം ; അവധിയിൽ പോകാൻ നിർദേശിച്ച് സിപിഎം

ആലപ്പുഴ: എസ്ഡിപിഐ ബന്ധത്തെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറിയ്‌ക്ക് എതിരെ നടപടി സ്വീകരിച്ച് സി.പി.എം. ചെറിയനാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷീദ് മുഹമ്മദിനെതിരെയാണ് പാർട്ടി നടപടി കൈക്കൊണ്ടിരിക്കുന്നത്. നിർബന്ധിത അവധിയാണ് ഷീദ് മുഹമ്മദിന് പാർട്ടി നൽകിയിരിക്കുന്നത്.

ഷീദ് മുഹമ്മദിന്റെ എസ്ഡിപിഐ നേതാവുമായുള്ള ബന്ധം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ വിമർശനത്തിന് കാരണമായിരുന്നു. കൂടാതെ, എസ്ഡിപിഐ നേതാവിന്റെ ഹോട്ടൽ സംരംഭത്തിൽ ഷീദ് മുഹമ്മദ് പങ്കാളിയാണെന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ എസ്ഡിപിഐ നേതാവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, ഷീദ് മുഹമ്മദിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ തന്നെ തർക്കം രൂക്ഷമായിരുന്നു. നടപടിയെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് 38 അംഗങ്ങളാണ് ചെറിയനാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചത്. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള ഹോട്ടൽ സംരഭം ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎയും മന്ത്രിയുമായ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് മുഹമ്മദ് ഉദ്ഘാടനത്തിനായി മന്ത്രി സജി ചെറിയാനെ ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തിരുന്നു.

B4 Admin

Recent Posts

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

26 minutes ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

1 hour ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

1 hour ago

24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ 14,500 കോടി രൂപയുടെ ബൃഹത് പദ്ധതി: ഊർജ്ജ മേഖലയിൽ ഭാരതത്തിന് ചരിത്രപരമായ മുന്നേറ്റം!

കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…

4 hours ago

ഭാരതരത്നം എൽ.കെ. അദ്വാനി നൂറാം വയസ്സിലേക്ക്: അദ്ദേഹത്തിന്റെ അടിയുറച്ച ആശയശുദ്ധിയെയും ഇച്ഛാശക്തിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…

4 hours ago

സനാതന ധർമ്മ പുനരുത്ഥാനത്തിന് വഴിവിളക്കായി സ്വാമി ദയാനന്ദ സരസ്വതിയുടെ തത്ത്വചിന്തകൾ; നിർവാൺ ദിവസിൽ ദീപ്തമായി ‘വേദങ്ങളിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം!

ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…

4 hours ago