college will open from monday.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വീണ്ടും വിവാദത്തില്‍. കോളേജിലെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോളേജ് പ്രിന്‍സിപ്പലോ അധികൃതരോ തയാറാകുന്നില്ല. അതേസമയം പരാതിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ നിഷേധിക്കാനും ആരും കൂട്ടാക്കുന്നില്ല.
യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റാഫ് കൗണ്‍സിലില്‍ പരാതി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. പ്രിന്‍സിപ്പലിന് കിട്ടിയ പരാതി മുതിര്‍ന്ന അദ്ധ്യാപകരുള്‍പ്പെട്ട കൗണ്‍സിലിന് കൈമാറുകയായിരുന്നുവത്രേ.
പെണ്‍കുട്ടിയെ മുട്ടുകുത്തി ഇരുത്തിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം കത്തിക്കുത്തും വിവാദത്തെയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകര്‍ രണ്ടുതട്ടിലാണ്. ഇവരുടെ പടലപ്പിണക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതിയാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു.
കുട്ടികളില്‍ നിന്ന് കിട്ടിയ പരാതി ഗ്രീവന്‍സസ് റീഡ്രസല്‍ സെല്ലിലാണ് കൈമാറേണ്ടിയിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കേണ്ട ഇന്‍റേണല്‍ കംപ്‌ളയിന്‍റ് കമ്മിറ്റിക്ക് മുന്നിലും പരാതി ആദ്യം എത്തിയില്ല. പരാതി പുറത്തറിയാതിരിക്കാന്‍ അതീവ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്.
കോളേജിലെ കാന്‍റീനില്‍ പാട്ട് പാടിയതിന്‍റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ അഖിലെന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് കണ്ടെത്തലും പി എസ് സി ക്രമക്കേടുള്‍പ്പെടെയുളള സംഭവങ്ങളും പുറത്തായത്. ഈ സംഭവങ്ങളെല്ലാം പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. അതിനിടെയാണ് പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്.
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…