പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുഎസ് ടെക് മേഖലയിലുണ്ടായ മാന്ദ്യം തൽക്കാലത്തേക്കെങ്കിലും ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കില്ലെന്നു വിലയിരുത്തൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട കമ്പനികൾ നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടത് ആശങ്കയോടെ കണ്ട ടെക്കികൾക്ക് നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ ടെക് ലോകത്തു നിന്ന് വരുന്ന വാർത്തകൾ ശുഭകരമല്ല. 2023 തുടങ്ങി 24 ദിവസം പിന്നിടുമ്പോൾ 22 പുതുതലമുറ ടെക് കമ്പനികളാണ് പിരിച്ചുവിടൽ നടത്തിയതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.
പുറമേ നിന്നുള്ള ഫണ്ടിങ് ആശ്രയിക്കുന്ന ന്യൂജെൻ പ്രോഡക്ട് കമ്പനികൾക്കാണ് പ്രതിസന്ധിയേറുന്നത്. സാമ്പത്തികമാന്ദ്യം ആദ്യം ബാധിക്കുക വിപണിയിൽ നേരിട്ട് ഉൽപന്നം വിൽക്കുന്ന പ്രോഡക്ട് കമ്പനികളെയാണ്. മാന്ദ്യം ശക്തിപ്രാപിക്കുമ്പോഴാണ് പ്രോഡക്ട് കമ്പനികൾക്ക് സേവനം നൽകുന്ന സർവീസസ് കമ്പനികളെയും സാരമായി ബാധിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐടി ജീവനക്കാർ ജോലി ചെയ്യുന്നത് ഇത്തരത്തിലുള്ള സർവീസസ് കമ്പനികളിലാണ്
പുതുവത്സരത്തിനു ശേഷം ഇന്ത്യയിൽ നടന്ന പിരിച്ചുവിടലുകൾ
∙ ഇൻമോബി: 50 പേർ
∙ ക്യാംപ് കെ12: 70%
∙ മെഡിബഡ്ഡി: 200 പേർ
∙ എക്സോടെൽ: 142 പേർ
∙ ഗോമെക്കാനിക്: 70%
∙ ഷെയർചാറ്റ്: 500 പേർ
∙ ഗ്രാമൊഫോൺ: 75 പേർ
∙ ഡൺസോ: 3%
∙ റിബൽ ഫുഡ്സ്: 3%
∙ ക്യാപ്റ്റൻ ഫ്രഷ്: 120 പേർ
∙ ഭാരത്അഗ്രി: 40 പേർ
∙ ഡിഹാറ്റ്: 5%
∙ ഒല: 200 പേർ
∙ സ്കിറ്റ്.എഐ: 115 പേർ
∙ ക്യാഷ്ഫ്രീ : 100 പേർ
∙ കോയിൻഡിസിഎക്സ്: 80 പേർ
∙ ലീഡ്: 60 പേർ
∙ റീലെവൽ: 40 പേർ
∙ ബൗൺസ്: 40 പേർ
∙ അപ്സ്കേലിയോ: 25 പേർ
∙ ഹാരപ്പ: 60 പേർ
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…