പ്രതീകാത്മക ചിത്രം
ദമ്മാം: വിമാനത്തിന്റെ ഡോര്‍ കൃത്യമായി അടക്കുന്നതിലെ സാങ്കേതിക തകരാറുകൾ മൂലം സൗദിയിലെ ദമ്മാമില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിയത് 11 മണിക്കൂര്‍. വ്യാഴാഴ്ച പുലര്‍ച്ചെ 1.55-ന് പുറപ്പേടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ. എക്സ് 582 വിമാനം ഉച്ചക്ക് പന്ത്രര മണിക്കാണ് പുറപ്പെട്ടത്.
രണ്ടു മണിക്കൂര്‍ വൈകിയേ യാത്ര പുറപ്പെടാന്‍ കഴിയൂ എന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിവരം ലഭിക്കാതെ പലരും കൃത്യസമയത്തുതന്നെ വിമാനത്താവളത്തിലെത്തി. പുലര്‍ച്ചെ 4.20-നു പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വീണ്ടും വൈകിയതോടെ യാത്രക്കാര്‍ ബഹളം വച്ചു. ഇതോടെ രാവിലെ എട്ടു മണിയോടെ യാത്രക്കാരെ വിമാനത്തിനകത്ത് കയറ്റി. ഇതിന് ശേഷം വീണ്ടും വൈകി ഉച്ചക്ക് 12.30-നാണ് വിമാനം പുറപ്പെട്ടത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമോ മറ്റോ നല്‍കാനും വിമാന അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…