teenagers-will-be-given-covaxin-doses-central-government-guidelines-out
ദില്ലി : രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗികളായ കുട്ടികള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സമിതയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നികല്‍ അഡ്‌വൈസറി ഗ്രൂപ്പ്( എന്‍ടിഎജിഐ). 12 വയസിന് മുകളിലുളള കുട്ടികള്‍ക്ക് സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
സൈഡസ് കാഡിലയുടെ വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എന്‍ടിഎജിഐ മേധാവി എന്‍.കെ അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്‍ന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനായുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്‌ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആറാമത്തെ കോവിഡ്-19 വാക്‌സിന്‍ ആണ് സൈക്കോവ്-ഡി .കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുക എന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായാണ് സൈക്കോവ്-ഡി വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നത്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…