തേജസ് മാർക്ക് 1
ദില്ലി : വ്യോമസേനയിൽ നിന്ന് വിരമിക്കുന്ന മിഗ് 21 യുദ്ധവിമാനങ്ങൾക്ക് പകരക്കാരനായി ഭാരതം തദ്ദേശീയമായി നിർമ്മിക്കുന്ന തേജസ് മാർക്ക് 1 യുദ്ധ വിമാനങ്ങളെ സേനയിൽ ഉൾപ്പെടുത്തും.
7 തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) വാങ്ങുന്നതിനുള്ള 62,370 കോടി രൂപയുടെ മെഗാ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായാണ് (എച്ച്എഎൽ) കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (സിസിഎസ്) കരാറിന് അംഗീകാരം നൽകി ഒരു മാസത്തിന് ശേഷമാണ് ഇത് യാഥാർത്ഥ്യമായത്.
പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കരാർ. 2021 ഫെബ്രുവരിയിൽ 83 തേജസ് എംകെ-1എ ജെറ്റുകൾക്കായി 48,000 കോടി രൂപയുടെ കരാർ എച്ച്എഎല്ലുമായി ഒപ്പുവെച്ചിരുന്നു. അതിനുശേഷമുള്ള രണ്ടാമത്തെ വലിയ കരാറാണിത്. പുതിയ കരാർ പ്രകാരം 97 തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്- എംകെ1എ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങും. നികുതികൾ ഒഴിവാക്കിയുള്ള തുകയാണിത്.
പുതിയ തേജസ് എംകെ-1എ വിമാനങ്ങളിൽ “സ്വയം രക്ഷാ കവച്” പോലുള്ള നൂതന സംവിധാനങ്ങളും കൺട്രോൾ ആക്ച്വേറ്ററുകളും ഉണ്ടാകും. വിമാനത്തിന്റെ 64 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമ്മിച്ചവയായിരിക്കും. കൂടാതെ, 67 പുതിയ തദ്ദേശീയ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്തും. 2027-28 സാമ്പത്തിക വർഷത്തോടെ വിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മിഗ് 21 വിമാനങ്ങൾ അരങ്ങൊഴിഞ്ഞതോടെ നിലവിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ സ്ക്വാഡ്രൺ ശേഷി 42-ൽ നിന്ന് 31 ആയി കുറഞ്ഞിരിക്കുകയാണ്. ഈ കുറവ് പരിഹരിക്കാൻ പുതിയ വിമാനങ്ങൾ സഹായിക്കും. മോശം കാലാവസ്ഥയുള്ള വ്യോമാന്തരീക്ഷത്തിൽപ്പോലും പ്രവർത്തിക്കാൻ ശേഷിയുള്ള മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റാണ് തേജസ്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം തുടങ്ങിയ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കാൻ ഇതിന് കഴിവുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…