Featured

സൂര്യ തേജസ്വോടെ തേജസ്വി സൂര്യ

മാറുന്ന ഇന്ത്യയുടെ വളർച്ചയും RSSന്റെ സംഭാവനയും.. | Tejasvi Surya

വരാൻ പോകുന്ന കാലഘട്ടം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ഇത് പറയുമ്പോൾ ചിലർ പറയും സംഘികൾ വെറും ചാണക തള്ള് തള്ളുകയാണെന്ന് . പ്രതികരിക്കാനും പ്രതിരോധിക്കാനും യാതൊന്നുമില്ലാത്ത ആശയവും, ആദർശവും മരിച്ച് മണ്ണടിഞ്ഞ് സ്വന്തം കൊടിയുടെ നിറം സിന്ദാബാദ് എന്ന് പറഞ്ഞ് യാതൊരു ബോധവുമില്ലാത്ത നേതാക്കളെ പൊക്കി പിടിച്ച് നടക്കുന്ന എതിരാളികൾ പിടിച്ചു നിൽപ്പിന് മാത്രം ഉപയോഗിക്കുന്ന സുപരിചിതമായ പദം . പക്ഷേ വിദ്യാഭ്യാസവും വിവേകവും സ്വന്തം തലച്ചോർ മറ്റാർക്കും അടിമപ്പെടുത്താത്ത ഒരു വിഭാഗം ആളുകൾ ഇന്നും നമുക്കിടയിൽ ഉണ്ട് .

തേജസ്വി സൂര്യ വരാൻ പോകുന്ന പുത്തൻ നൂറ്റാണ്ടിനായി ഇന്ത്യ പണിതുയർത്തുവാൻ പോകുന്ന യുവത്വത്തിന്റെ പ്രതീകം

സ്വതന്ത്ര ഇന്ത്യയുടെ നാൾവഴികൾ പരിശോധിച്ചാൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ലോകത്തിനു മുന്നിൽ ഇത്രമാത്രം
തലയെടുപ്പോടുകൂടി ഇതിന് മുൻപ് നിന്നട്ടില്ല . കാരണം ശക്തമായ ഒരു രാജ്യത്തിന് ശക്തനായ ഭരണാധികാരികൾ ആവശ്യമാണ് . ഭരണാധികാരി ശക്തനായാൽ മാത്രം പോര ദീർഘവീക്ഷണവും വിവേക ബുദ്ധിയും ഇച്ഛാശക്തിയും ജനമനസ്സുകളെ മനസ്സിലാക്കാൻ കഴിവുള്ളവനുമാകണം. തെളിച്ചു പറഞ്ഞാൽ കോമൺസെൻസ് മൻമോഹൻ സിംഗിൽ നിന്നും നരേന്ദ്ര മോദിയിലേക്കുള്ള ദൂരം പരിശോധിച്ചാൽ മതി.

ഇനി വരാൻ പോകുന്ന നൂറ്റാണ്ടിനെ നയിക്കാൻ പോകുന്നത് യുവാക്കളാണ് . ലോകരാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഇന്ത്യ ഏറ്റവും കൂടുതൻ ബുദ്ധിശാലികളായ ചുറുചുറുപ്പുള്ള ചെറുപ്പക്കാരുള്ള രാജ്യമാണ് .എന്ന് വച്ചാൻ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ പകുതിയും യുവാക്കളാണ് . ലോക രാഷ്ട്രങ്ങളായ അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ, ജർമ്മറി ,ബ്രിട്ടൺ തുടങ്ങി എല്ലാ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ ആനുപാതിക കണക്ക് പരിശോധിച്ചാൽ ഇവരെല്ലാം വാർദ്ധക്യത്തിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു .
ലോകത്ത് ഏറ്റവും കൂടുതൽ ഡോക്ടർമാർ ഉള്ള രാജ്യം, നഴ്സുമാർ ഉള്ള രാജ്യം, അദ്ധ്യാപകർ ഉള്ള രാജ്യം, വിദ്യാലയങ്ങൾ ഉള്ള രാജ്യം , ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദനം നടത്തുന്ന രാജ്യം , പോലീസ് സ്റ്റേഷനുകൾ കുറവുള്ള രാജ്യം , ലോക സമ്പദ് വ്യവസ്ഥയിൽ മൂന്നാം സ്ഥാനം , ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം കൈവരിച്ച നാലാമത്തെ രാജ്യം , നാസയിലെ 35 ശതമാനം ശാസ്ത്രജ്ഞരും ഇന്ത്യക്കാരാണ്.

ലോക ഫോറിൻ ആഢംബര കാർ നിർമ്മാതാക്കളായ ജാഗ്വർ ലാന്റ് റോവർ, ജാവ , പ്രമുഖ അമേരിക്കൻ ഡിസൈൻ കമ്പനിയായ പെനിറ്റ്സ്ഫിയർ എന്നിവ ഇന്ത്യക്കാർ സ്വന്തമാക്കി. ലോകത്തിൽ മെഴ്സിഡസ് ബെൻസ് തങ്ങളുടെ കമ്പനി ഏതെങ്കിലും ഒരു രാജ്യവുമായി പങ്കാളിത്തത്തോടെ വാഹനം നിർമ്മിക്കുന്നുണ്ടെങ്കിൽ അത് ഇന്ത്യയുമായി മാത്രമാണ് .
ഇവിടെയാണ് ഒരു മിനിമം ടിപ്പിക്കൽ സംഘി ഫോമിൽ നിന്നും മാറി RSSഎന്ന ഫ്രീക്കൻ യുഗത്തിലേക്ക് ചെറുപ്പക്കാർ പ്രവേശിക്കുന്നതും രാജ്യത്തിന്റെ വികസന കുതിപ്പിന്റെ പുത്തൻ പരിപ്രേക്ഷ്യം കുറിച്ച് അവർ സംരഭകരെ ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നതും.

RSS ഇന്ത്യക്ക് വേണ്ടി എന്തു ചെയ്തു എന്നതിന്റെ ഉത്തരം ഇനിയാണ് . ഇനി വരാൻ പോകുന്ന 50 വർഷ കാലത്തേക്ക് ഇന്ത്യയുടെ സർവ്വ മേഘലകളിലും പ്രവർത്തിക്കാൻ കഴിയുന്ന മനുഷ്യന്റെ വിഭവ ശേഷിയെയും അവരെ നയിക്കാൻ കഴിയുന്ന ദീർഘവീക്ഷണമുള്ള നേതൃത്വത്തേയും RSS നിലവിൽ തയ്യാറാക്കി വെച്ചു കഴിഞ്ഞു . ലോകത്തിനു മുന്നിൽ ഇന്ത്യ ചാട്ടുളി പോലെ കുതിച്ചുയരുമ്പോൾ ആ ലോകത്തെ നയിക്കുവാൻ പ്രാപ്തമായ ആളുകളെ സംഭാവന ചെയ്യാൻ RSS ഒരുങ്ങിയിരിക്കുകയാണ് . എന്നു വച്ചാൽ ലോകം കീഴടക്കുന്ന ആയിരക്കണക്കിന് നരേന്ദ്ര മോദിമാർ RSSന്റെ ആവനാഴിയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. എതിരാളികൾക്ക് പോലും പിടിച്ചു നിർത്താൻ കഴിയാത്ത വേഗത്തിൽ ഇന്ത്യയുടെ നഗര – ഗ്രാമ പ്രദേശങ്ങളിൽ RSSന്റെ വേരുകൾ ഉറച്ചു കഴിഞ്ഞു. അവിടെ നിന്നും പതിനായിരക്കണക്കിന് തേജസ്വി സൂര്യമാർ ഉയിർത്തെഴുന്നേൽക്കുകയാണ് …. ഇത് പുതിയ ഇന്ത്യ…കള്ളനും കള്ളന് കഞ്ഞി വെച്ചവന്റെയും കാലം കഴിഞ്ഞു. ഇത് യുവാക്കളുടെ ഇന്ത്യ

admin

Recent Posts

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലെങ്കിലും തള്ളിന് ഒരു കുറവുമില്ല! |pinarayi vijayan

23 mins ago

മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പ്! 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പോലീസ്

കൊച്ചി: മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ് റിപ്പോർട്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന്…

34 mins ago

കെജ്‌രിവാളിന് തിരിച്ചടി ; ജാമ്യം നീട്ടില്ല ! അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജിസ്ട്രി

ദില്ലി : ദില്ലി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ…

37 mins ago

രാത്രിയും പകലും ഒരുപോലെ ആ-ക്ര-മ-ണം നടത്താനുള്ള ശേഷിയുള്ളവ

ലിബിയയിലും സിറിയയിലും ആ-ക്ര-മ-ണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്കും ; മോദിയുടെ നീക്കം ഇങ്ങനെ.

60 mins ago

ആവേശം കുറച്ച് അതിരു കടന്നു ! “അമ്പാൻ സ്റ്റൈലിൽ” സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ; എട്ടിന്റെ പണി വാങ്ങി യൂട്യൂബർ ; നടപടി‌യുമായി ആർ ടി ഒ

ആലപ്പുഴ : ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് യൂട്യൂബർക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ…

2 hours ago

പ്രസംഗം വൈറലായില്ലെങ്കിലെന്താ കൈ വിറയൽ വൈറലായില്ലേ ?

കൈ വിറയ്ക്കാതെ നിൽക്കണമെങ്കിൽ പോലും അനുയായിയുടെ സഹായം വേണം ; കഷ്ടം തന്നെ ! വൈറലായി വീഡിയോ

2 hours ago