Featured

തേജസ്വി സൂര്യയുടെ കൈയ്യിൽ നിന്നും കണക്കിന് വാങ്ങിക്കൂട്ടി രാഹുൽ ഗാന്ധി | Tejasvi Surya

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബംഗളൂരു സൗത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യ രംഗത്ത്. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവര്‍ക്കും കഠിനാധ്വാനികള്‍ക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജകുമാരന്‍ മാത്രമാണ് നിലവില്‍ പണിയില്ലാതെ ഇരിക്കുന്നതെന്നും തേജസ്വി പരിഹസിച്ചു.

അതിസമ്പന്നരും ദരിദ്രരും ഉള്‍ക്കൊള്ളുന്ന രണ്ട് ഇന്ത്യയാണുള്ളതെന്ന രാഹുലിന്‍റെ പ്രസ്താവനയെ അധികരിച്ച്‌ ഇന്ത്യയെ തരംതിരിക്കേണ്ടത് ‘മോദിക്ക് മുമ്പുള്ള ഇന്ത്യ, മോദിക്ക് ശേഷമുള്ള ഇന്ത്യ എന്ന രീതിയിലാണെന്ന് തേജസ്വി പറഞ്ഞു. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്ന് അത് കുറഞ്ഞു. മോദിക്ക് മുന്‍പ് രാജ്യത്തിന്‍റെ ജി.ഡി.പി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് 230 ലക്ഷം കോടിയായി വര്‍ധിച്ചു. ബുധനാഴ്ച ലോക്‌സഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സൂര്യ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ രാജകീയ നേതാക്കളും തങ്ങളുടെ രാഷ്ട്രീയ തൊഴിലില്ലായ്മയെ രാജ്യത്തെ തൊഴിലില്ലായ്മയായി ചിത്രീകരിക്കുകയാണ്. കഠിനാധ്വാനികള്‍ക്കും കഴിവുള്ളവര്‍ക്കും എല്ലാ അവസരങ്ങളും ഉണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യം ഒരു സാമ്പത്തിക അത്ഭുതത്തിനാണ് സാക്ഷ്യം വഹിച്ചത്. പരിഷ്കാരങ്ങളുടെ പുരോഗതിയും വേഗവും അഭൂതപൂര്‍വമാണെന്നും തേജസ്വി പറഞ്ഞു.
അതുപോലെ തന്നെ ലോക്സഭയിൽ രാഹുൽഗാന്ധി മറ്റൊരു ആരോപണവും നടത്തിയിരുന്നു. ഫലപ്രദമായ വിദേശനയമല്ല പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഈ പ്രസ്താവനയോടും തേജസ്വി സൂര്യ നേരത്തെ പ്രതികരിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മുഖപത്രത്തെ പോലെയാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്നാണ് തേജസ്വി പറഞ്ഞത്. ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള ഭീഷണി ഗൗരവമായി കാണണമെന്ന് കേന്ദ്രസർക്കാരിനോട് നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തേജസ്വി സൂര്യയുടെ പ്രസ്താവന.

വിദേശത്തേക്ക് അവധി ആഘോഷിക്കാൻ പോകുമ്പോൾ ലഭിച്ചിട്ടുള്ള അറിവ് മാത്രമെ വിദേശനയത്തെ കുറിച്ച് രാഹുൽ ഗാന്ധിയ്ക്ക് ഉള്ളുവെന്നും അതുകൊണ്ട് തന്നെ, വിദേശനയങ്ങൾ കേന്ദ്രസർക്കാരിനെ പഠിപ്പിക്കാൻ രാഹുലിന് അധികാരമില്ലെന്നും തേജസ്വി സൂര്യ പറഞ്ഞു.

ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ കാരണം ബിജെപി സർക്കാർ ആണെന്നും രാഹുൽ ഗാന്ധി നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൽ നിന്നും കടുത്ത മറുപടിയാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ചത്. കോൺഗ്രസ്‌ നേതാവ് ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നത് ചരിത്രം അറിയാത്തതിനാലാണെന്നാണ് എസ്. ജയശങ്കർ പറഞ്ഞത്.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

11 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

11 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

11 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

13 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

19 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

21 hours ago