India

ഇനി 5-ജിയുഗം ; അടുത്തവർഷം ഒക്ടോബറോടെ 80 ശതമാനം പ്രദേശത്തും 5-ജി,ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം

ദില്ലി : അടുത്തവർഷം ഒക്ടോബറോടെ രാജ്യത്തെ 80 ശതമാനം പ്രദേശത്തും 5-ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ടെലികോം അധികൃതർ. ചിപ്പ് ക്ഷാമമില്ലെങ്കിൽ സെപ്റ്റംബറോടെ എല്ലാ സേവനദാതാക്കളും ശരാശരി 1,60,000 ടവർ ഇതിനായി സജ്ജമാക്കും. ആദ്യഘട്ടത്തിൽ 5-ജി സേവനം ആരംഭിച്ച നഗരങ്ങളിൽ ഇതിനുള്ള നടപടികൾ അധികൃതർ തുടങ്ങിയിട്ടുണ്ട്.

ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. നിലവിൽ ആഴ്ചയിൽ 2500 ടവർ മാത്രമാണ് സ്ഥാപിക്കുന്നത്. എന്നാൽ, ഡിസംബർമുതൽ ആഴ്ചതോറും 8000 ടവറും ജനുവരിയോടെ 10,000 ടവറും സ്ഥാപിക്കും. എല്ലാ ആഴ്ചയും 10,000 ടവർ സ്ഥാപിക്കണമെന്ന് വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് കമ്പനികളോട്‌ നിർഷകർഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനികൾ നിലപാട് വ്യക്തമാക്കിയത്.രാജ്യത്തെ 160-ലധികം ഫോൺ മോഡലുകൾ 5-ജിയിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പത്തുലക്ഷത്തിലധികം 5-ജി ഉപയോക്താക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Anusha PV

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

2 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

2 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

2 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

3 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

3 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

3 hours ago