Terrorists-kill-telivision-actor
കശ്മീര്: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരറെ വധിച്ചു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ അവന്തിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്‍മീരിലെ പ്രമുഖ ടിവി താരമായ അമ്രീന്‍ ഭട്ട്, ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇവരെ ഭീകരര്‍ വീടിനകത്തു കയറിയാണ് വെടിവെച്ചു കൊന്നത്. ഈ ഭീകരരെയാണ് വധിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. 24 മണിക്കൂറിനുള്ളിൽ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കാനായെന്ന് കശ്മീർ ഐജി വിജയ് കുമാർ വ്യക്തമാക്കി.
അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ടിവി താരത്തിന്റെ കൊലപാതകികളെ സൈന്യം വകവരുത്തിയത്. കൊല്ലപ്പെട്ടത് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണെന്ന് പോലീസ് അറിയിച്ചു. ബുദ്ഗാം സ്വദേശിയായ ഷാഹിദ് മുഷ്താഖ് ഭട്ട്, പുൽവാമ സ്വദേശിയായ ഫർഹാൻ ഹബീബ് എന്നിവരാണ് ടിവി താരത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ലഷ്‌കർ കമാൻഡർ ലത്തീഫിന്റെ നിർദേശപ്രകാരമാണ് ഇരുവരും ചേർന്ന് ടിവി താരത്തെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ-47 റൈഫിളും പിസ്റ്റളും പോലീസിന് ലഭിച്ചു. അവന്തിപോറയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെലിവിഷൻ ആർടിസ്റ്റായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ ഹിഷ്‌റു ചദൂരയിലായിരുന്നു ആക്രമണം. 35-കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയസുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇരുവർക്കും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്രീൻ കൊല്ലപ്പെട്ടു. പത്ത് വയസുള്ള കുട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറാവാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിനാലാണ്, രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നതും, നാലു പേരെ വധിക്കുകയും ചെയ്തത്. ഈ വര്‍ഷം നടക്കുന്ന 51മത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ 50 ഏറ്റുമുട്ടലുകളില്‍, 78 ഭീകരനെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ 25 പേര്‍ പാകിസ്ഥാനില്‍ പൗരന്മാരാണ്. ഏറ്റുമുട്ടലില്‍, 16 സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിട്ടുണ്ട്.
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…