Featured

മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും .

തിരുപ്പതിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിയാത്തവര്‍ ചുരുക്കമായിരിക്കും. മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും സ്വന്തമായുണ്ട്. അതിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വര്‍ണ്ണക്കിണര്‍.

സ്വര്‍ണ്ണക്കിണറിന്റെ ചരിത്രം ആരംഭിക്കുന്നത് വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ്. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ തന്റെ ഭക്തിയുടെ പ്രതീകമായാണത്രെ സ്വര്‍ണ്ണക്കിണര്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

തിരുമലയെക്കുറിച്ച് പറയുന്നതിനു മുന്‍പ് ഇതിന്റെ ചരിത്രം അല്പം അറിഞ്ഞിരിക്കണം. രാജഭരണക്കാലത്ത് തന്നെഇവിടുത്തെ സ്വര്‍ണ്ണക്കിണര്‍ അടച്ചുപൂട്ടി എന്നാണ് വിശ്വാസം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു കിണറായിരുന്നുവത്രെ അത്.
കുറേക്കാലത്തോളം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി ഈ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നുവത്രെ. പിന്നീട് കുറേക്കാലത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പതുക്കെ മറഞ്ഞ ഇതിനു പകരം മറ്റൊരു കിണര്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് ജലം മലിനമണോ എന്ന സംശയത്തെത്തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2007 ല്‍ ഇത് പിന്നെയും ഉപയോഗിക്കാന്‍ തുടങ്ങി.

തിരുമലയില്‍ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു. വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളില്‍ കാണാന്‍ സാധിക്കും. അതില്‍ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തില്‍ ആരാധിക്കുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രമാണത്രെ. ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരന്‍ ഇവിടെ അറിയപ്പെടുന്നു.

വൈകുണ്ഠമാസത്തിലെ ഏകാദശിയാണ് ഇവിടുത്തെ ഏറ്റവും പുണ്യദിവസമായി കണക്കാക്കുന്നത്. അന്ന ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് പാപമോചനവും മോക്ഷഭാഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസമാണ് ഇവിടെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്.

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരില്‍ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമര്‍പ്പിക്കും. ഇങ്ങനെ കിട്ടുന്ന മുടി ക്ഷേത്രഭരണസമിതി ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.

ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മുടി മുഴുവനും ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവിക്കുള്ളതാണത്രെ. ഒരിക്കല്‍ ബാലാജിയുടെ തല ഒരു ആട്ടിടയനുമായി കൂട്ടിയിടിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തില്‍ ബാലാജിയുടെ തലയുടെ ഒരു ചെറിയ ഭാഗത്തെ മുടി നഷ്ടപ്പെട്ടു. ഇതുകണ്ട ഗന്ധര്‍വ്വ രാജകുമാരിയായ നീലാദേവി തന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് മാന്ത്രിക ശക്തിയാല്‍ ബാലാജിയുടെ തലയില്‍ വെച്ചുകൊടുത്തു. ദേവിയുടെ ത്യാഗത്തില്‍ സംപ്രീതനായ ബാലാജി ദേവിക്ക് ഒരു വാക്കു കൊടുത്തു. ഇവിടെയെത്തുന്ന തന്റെ ഭക്തര്‍ തലമുണ്ഡനം ചെയ്യുമെന്നും നീലാദേവിയായിരിക്കും അതിന്റെ അവകാശിയെന്നുമായിരുന്നു അത്. ഇവിടുത്തെ ഏഴുകുന്നുകളിലൊന്നിന്റെ പേര് നീലാദ്രിയെന്നാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി കെടാതെ കത്തിക്കൊണ്ടിരിക്കുന്ന വിളക്കുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. വിഗ്രഹത്തിനു മുന്നിലാണ് ഈ അത്ഭുത കാഴ്ചയുള്ളത്.

തിരുമലയിലെ ഭഗവാന്‍ വിഷ്ണു ആണെങ്കിലും മുരുകനാണെന്ന് യാഥാര്‍ഥത്തില്‍ അവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പണ്ട് തിരുമല ക്ഷേത്രം ഒരു മുരുകന്‍ ക്ഷേത്രം ആയിരുന്നു എന്നും അതിനെ പിന്നീട് ബാലാജി ആക്കി മാറ്റി എന്നുമാണ് പറയപ്പെടുന്നത്. മുരുകനെ ആരാധിക്കുന്നവരുടെ കണ്ടെത്തലുകള്‍ പ്രകാരം ഇവിടെ വിഷ്ണു പ്രതിഷ്ഠ നില്‍ക്കുന്നത് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാണത്രെ.

ചെന്നൈയില്‍ നിന്നും 132.5 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും സേലം വഴിയാണ് ട്രയിനിനു വരുന്നത്..

 

Anandhu Ajitha

Recent Posts

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

1 hour ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

1 hour ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

2 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

3 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

3 hours ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

3 hours ago