Friday, May 17, 2024
spot_img

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ വീട് തകർത്തു.

പാകിസ്ഥാൻ: കറാച്ചിയിലെ കൊരങ്കി മേഖലയിൽ ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ വീട് ഒരു കൂട്ടം ജനങ്ങൾ ചേർന്ന് ആക്രമിച്ചു. ബുധനാഴ്ച ആയിരുന്നു സംഭവം. ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൂജാരി വീട്ടിൽ സൂക്ഷിച്ചിരുന്ന കൊരങ്കിയിലെ ശ്രീ മാരി മാതാ മന്ദിരത്തിന്റെ വിഗ്രഹങ്ങളും ഇവർ തകർത്തിരുന്നു .

സംഭവത്തെ തുടർന്ന് പാക്കിസ്ഥാൻ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

കറാച്ചിയിൽ താമസിക്കുന്ന ഹിന്ദു സമൂഹത്തിൽ ഈ സംഭവം പരിഭ്രാന്തിയും ഭയവും ഉളവാക്കിയതായി പാകിസ്ഥാനിലെ എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി കൊരങ്കി പ്രദേശത്ത് പോലീസിനെ വിന്യസിപ്പിച്ചു.

ആറോ എട്ടോ പേർ മോട്ടോർ സൈക്കിളിൽ പ്രദേശത്ത് വന്ന് ക്ഷേത്രം ആക്രമിക്കുകയായിരുന്നു.ആരാണ് ആക്രമിച്ചതെന്നും എന്തിനാണെന്നും ഞങ്ങൾക്ക് അറിയില്ല, കേസെടുക്കാൻ പോലീസിനെ സമീപിച്ചു. എന്ന് പ്രദേശത്തെ ഹിന്ദു നിവാസിയായ സഞ്ജീവ് പറഞ്ഞു.

അഞ്ച് മുതൽ ആറ് വരെ അജ്ഞാതരായ പ്രതികൾ ക്ഷേത്രത്തിൽ പ്രവേശിച്ച് അത് തകർത്ത ശേഷം രക്ഷപ്പെട്ടു,” എന്ന് കോരങ്ങി എസ്എച്ച്ഒ ഫാറൂഖ് സംജ്‌രാനി സ്ഥിരീകരിച്ചു. ക്ഷേത്രം ആക്രമിച്ച അജ്ഞാതരായ പ്രതികൾക്കെതിരെ കേസെടുത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

Latest Articles