ഇരട്ട ശ്രീകോവിലുകള്‍, പ്രതിഷ്ഠ ശിവനും വിഷ്ണുവും!!വളരുന്ന സ്വയംഭൂശിലയായ തിരുനെട്ടൂരപ്പന്‍ അത്ഭുതമാണ്
എറണാകുളംകാര്‍ക്ക് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല തിരുനെട്ടുരപ്പെക്കുറിച്ച് പറയുമ്പോള്‍. അപൂര്‍വ്വമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള തിരുനെട്ടൂർ മഹാദേവക്ഷേത്രം ജില്ലയിലെ പൗരാണിക ക്ഷേത്രങ്ങളില്‍ ഒന്നാണ്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന , തുല്യപ്രാധാന്യത്തോടെ ശിവനെയും വിഷ്ണുവിനെയും ആരാധിക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഐതിഹ്യങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ക്കൊണ്ടും അത്ഭുതപ്പെടുത്തുന്ന നെട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ നോക്കാം
പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മഹാ ക്ഷേത്രമാണെങ്കില്‍ക്കൂടിയും സാധാരണ ക്ഷേത്രങ്ങളില്‍ പരിചിതമല്ലാത്ത പല കാര്യങ്ങളും ഇവിടെ കാണാം. ത്രേതായുഗത്തിൽ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഇവിടുത്തെ വാവുബലിയും പ്രസിദ്ധമാണ്.
ശിവന്‍റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രമാണെങ്കിലും അതേ പ്രാധാന്യത്തില്‍ തന്നെ ഇവിടെ വിഷ്ണുവിനെയും ആരാധിക്കുന്നു. എന്നാല്‍ ശിവനും വിഷ്ണുവിനും രണ്ട് പ്രത്യേക ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. രണ്ട് പ്രതിഷ്ഠകള്‍ക്കുമായി വെവ്വേറെ കൊടിമരങ്ങളും ബലിക്കല്‍പുരകളും പൂജാ കാര്യങ്ങള്‍ക്കായി രണ്ടു തന്ത്രിമാരും ഇവിടെയുണ്ട്.
തേത്രായുഗത്തില്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതാണ് ഇവിടുത്തെ ശിവനെ. അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശിവസ്വരൂപം കിഴക്ക് ദിശയിലേക്കാണ് ദര്‍ശനമുള്ളത്.
ശിവക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം പിന്നീടാണ് ഇവിടെ വിഷ്ണു ക്ഷേത്രം വരുന്നത്. ഒരിക്കല്‍ വില്വാമംഗലം സ്വാമി തന്‍റെ ജ്ഞാനദൃഷ്ടിയില്‍ ഇവിടെ വിഷ്ണുവിന്‍റെ സാന്നിധ്യം മനസ്സിലാക്കുകയും ശേഷം ഇവിടെ വിഷ്ണു ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. അതിനൊപ്പം തന്നെ അദ്ദേഹം വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…