Tender coconut is good for health; But if you are not careful, you will pay a heavy price!
കരിക്കും കരിക്കിന്‍ വെള്ളവും നിരവധി ആരോഗ്യ ഗുണങ്ങള്‍ നൽകുന്നവയാണ്. കുട്ടികള്‍ക്ക് പനി, ക്ഷീണം, വയറ്റിളക്കം എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും കരിക്കിന്‍ വെള്ളം തന്നെയാണ് പ്രധാനമായും നല്‍കുന്നത്. ചിലര്‍ വ്രതം എടുക്കുമ്പോള്‍ കരിക്കിന്‍ വെള്ളം മാത്രം കുടിക്കുന്നതും കാണാം.
എന്നാല്‍, ഈ കരിക്ക് നമ്മള്‍ വിചാരിക്കുന്നത് പോലെ വേണ്ടുവോളം കുടിക്കാന്‍ പറ്റിയ സാധനമല്ല. ഇതിനും അതിന്റേതായ ദോഷഫലങ്ങള്‍ ഉണ്ട് അവ എന്തെല്ലാമെന്ന് നോക്കാം.
കരിക്കിന്റെ ഗുണം
ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്ന കരിക്ക് നമ്മളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ, ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്നുണ്ട്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കുന്നതിന് ഇത് നല്ലതാണ്. ഇവ കൂടാതെ, വൃക്കയിലെ കല്ല് മാറ്റി എടുക്കാനും ഇത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. കാരണം, ഇതില്‍ കൊഴുപ്പ് കുറവായതിനാല്‍ കൊളസ്‌ട്രോള്‍ ലെവല്‍ കൂടാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
കരിക്ക് അമിതമായാല്‍
കരിക്ക് കഴിക്കുന്നത് അമിതമായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും നിങ്ങളെ തേടി എത്താന്‍ സാധ്യത കൂടുതലാണ്. നമ്മള്‍ വിചാരിക്കും കരിക്കിന്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും അത്രയ്ക്കും നല്ലതാണെന്ന്. കരിക്കിന്‍ വെള്ളത്തില്‍ ധാരാളം ഇലക്ട്രോലൈറ്റ്‌സ് അടങ്ങിയിരിക്കുന്നു. ഇത് സത്യത്തില്‍ നമ്മളുടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യാനും സഹായിക്കുന്നു. ഇത് ഡീഹൈഡ്രോഷന്‍ കുറയ്ക്കുന്നുണ്ട്.
എന്നാല്‍, നമ്മള്‍ അമിതമായി കരിക്കിന്‍ വെള്ളം കുടിച്ചാല്‍, പ്രത്യേകിച്ച് രണ്ടോ അതിലധികമോ കരിക്കിന്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലേയ്ക്ക് അമിതമായി ഇലക്ട്രോലൈറ്റ്‌സ് എട്ടുന്നു. അമിതമായി ഇലക്ട്രോലൈറ്റ്‌സ് എത്തിയാല്‍ അത് നമ്മളുടെ വൃക്കയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഇത് വൃക്ക പ്രവര്‍ത്തന രഹിതമാകുന്നതിലേയ്ക്ക് വരെ നയിക്കാം. അതിനാല്‍ അമിതമായി കരിക്കിന്‍ വെള്ളം കുടിക്കരുത്.
സ്‌ട്രോ ഉപയോഗിക്കുമ്പോള്‍
നമ്മള്‍ വീട്ടില്‍ തന്നെ കരിക്ക് വെട്ടി കുടിക്കുകയാണെങ്കില്‍ അതിന് വലിയ ദ്വാരം ഇട്ട് നേരിട്ട് വായിലേയ്ക്ക് ഒഴിച്ചോ, അല്ലെങ്കില്‍ ഗ്ലാസിലേയ്ക്ക് ഒഴിച്ച് കുടിക്കും. എന്നാല്‍, ഇന്ന് പുറത്ത് നിന്നും കരിക്ക് വാങ്ങുമ്പോള്‍ മിക്കവരും സ്‌ട്രോ ഉപയോഗിച്ചാണ് കുടിക്കുന്നത്. പ്രത്യേകിച്ച് പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിച്ചാണ് കുടിക്കുന്നത്. ഇത്തരത്തില്‍ കുടിക്കുന്നതിലൂടെ ശരീരത്തിന് യാതൊരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. പ്ലാസ്റ്റിക്കിന്റെ അംശം ശരീരത്തില്‍ എത്തുന്നതിന് ഇത് ഒരു കാരണമാണ്. അതിനാല്‍, നിങ്ങള്‍ പരമാവധി പ്ലാസ്റ്റിക്ക് സ്‌ട്രോ ഉപയോഗിക്കാതിരിക്കുക. അതുപോലെ, ഇന്ന് പാക്ക്ഡ് കരിക്ക് ലഭ്യമാണ്. ഇവ സത്യത്തില്‍ ഒറിജിനല്‍ ആണോ എന്നും ഉറപ്പില്ല. ഇവയും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
തണുപ്പിക്കുമ്പോള്‍
ഇന്ന് ചൂട് കൂടുതലായതിനാല്‍ പലയിടത്തും കരിക്ക് വെട്ടി റഫ്രിജറേറ്ററില്‍ എടുത്ത് വെച്ചിരിക്കുന്നത് കാണാം. ഇത്തരത്തില്‍ തണുപ്പിക്കാന്‍ വെക്കുന്നതിലൂടെ കരിക്കിന്റെ സ്വാഭാവിക ഗുണമാണ് നഷ്ടപ്പെടുന്നത്. കരിക്കിന് ഒരു നാച്വറല്‍ തണുപ്പ് ഉണ്ട്. അതിനാല്‍, അതേ തണുപ്പില്‍ കഴിക്കുമ്പോഴാണ് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ നമ്മള്‍ക്ക് സാധിക്കുക. നമ്മള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കുടിക്കുമ്പോള്‍ ഇത് ശരീരത്തില്‍ നിന്നും ജലാംശം കുറയ്ക്കാന്‍ കാരണമായേക്കാം. അതിനാല്‍,സാധാരണ താപനിലയിലുള്ള കരിക്ക് കുടിക്കാന്‍ ശ്രദ്ധിക്കുക
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…