Featured

പ്രാണഭയത്താൽ ഗാസ വിട്ട് പതിനായിരങ്ങൾ ; കേരള മാപ്രകൾ വീണ്ടും ഞെട്ടി ! |GAZA|

കരയുദ്ധത്തിലേക്ക് ഇസ്രയേൽ കോപ്പുകൂട്ടവേ മനുഷ്യരാശി കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിലേക്കാണ് ഗാസ നീങ്ങുന്നത്. വടക്കൻ ഗസ്സയിലെ 11 ലക്ഷം പേർ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പോടെ പ്രാണരക്ഷാർത്ഥമുള്ള കൂട്ടപ്പലായനമാണ് ഗാസയിൽ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാരണം, ഇസ്രായേലിനെ നന്നായി അറിയാവുന്നത് ഗാസയിലെ ജനങ്ങൾക്കാണ്. അതുകൊണ്ട് തന്നെ പ്രാണരക്ഷാർധം ഗാസ നിവാസികൾ ഓടുകയാണ്. അതേസമയം, ഇസ്രയേലിന്റെ ഈ മുന്നറിയിപ്പോടെ ഗാസ നിവാസികൾ പലായനം ചെയ്യുമ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയത് കേരളത്തിലെ ചില മാമാ മാധ്യമങ്ങൾ തന്നെയാണ്. കാരണം, ഇസ്രയേലിന്റെ മുന്നറിയിപ്പ് പുറത്തുവന്നപ്പോൾ അത് കാര്യമാക്കേണ്ടന്നായിരുന്നു ഹമാസിന്റെ പ്രതികരണം. എന്നാൽ ഹമാസിനേക്കാൾ രൂക്ഷമായിട്ടായിരുന്നു ചില മലയാള മാധ്യമ പ്രവർത്തകർ ഹമാസിന് ഇസ്രയേലിന്റെ താകീത് തള്ളി കളയാൻ ആഹ്വാനം ചെയ്തത്. ആഹ്വാനം ചെയ്തു അപ്പുറത്ത് പോയി കോയി ബിരിയാണിയും തിന്നു ഏമ്പക്കം ഇട്ടു വന്ന മാപ്രാക്കൾ കാണുന്നത് പെട്ടിയും കിടക്കയും എടുത്ത് കാറിലും ട്രക്കിലും കഴുതപുറത്തും ഒക്കേ പാലായനം ചെയ്യുന്ന ഗാസക്കാരെയാണ്. എന്തായാലും ഗാസ നിവാസികളുടെ പലായനം കണ്ട് ആര് ഞെട്ടിയാലും ഇല്ലെങ്കിലും കേരളത്തിലെ ചില മപ്രകൾ ഞെട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. അതേസമയം, ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പു മുന്നിൽ കണ്ട് ആളുകൾ പലായനം തുടങ്ങിയോടെ ആശങ്കയുമായി ഐക്യരാഷ്ട്ര സഭയും രംഗത്തു വന്നിരിക്കുകയാണ്. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും ഇന്നലെ നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗസ്സനിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഗാസ സിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം. സ്‌കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്നും ഇസ്രയേലിന്റെ നിർദേശത്തിൽ പറയുന്നു.

അതേസമയം, വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റനിലയിലാണ് ഗാസയിലെ വലിയൊരു വിഭാഗം. 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റവരും കുട്ടികളുമുൾപ്പെടെ 11 ലക്ഷം പേരെ ഇവിടെനിന്ന് ഒഴിപ്പിക്കുക സാധ്യമല്ലെന്നാണ് യു.എൻ. വ്യക്തമാക്കിയത്. 23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ പാതിയിലധികവും താമസിക്കുന്നത് വടക്കന്മേഖലയിലാണ്. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് തെക്കൻ പ്രദേശത്തേക്ക് മാറാൻ നിർദേശിക്കുന്നതെന്നും തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും ഗസ്സനിവാസികളോട് ഇസ്രയേൽ പ്രതിരോധസേന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സമ്പൂർണ ഇസ്രായേൽ ഉപരോധം മൂന്നുദിവസം പിന്നിട്ടതോടെ ഗസ്സയിൽ വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, അവശ്യമരുന്നുകൾ എന്നിവയുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്വയം ജീവിക്കണോ വേണ്ടയോ എന്ന ചോദ്യംമാത്രമാണ് ഗസ്സാജനതയുടെ മുന്നിൽ അവശേഷിക്കുന്നതെന്ന് ഫലസ്തീൻ റെഡ് ക്രെസന്റ് വക്താവ് നെബേൽ ഫർസാഖ് പറയുന്നു.
ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിൽനിന്ന് ഇതുവരെ 4.2 ലക്ഷം പേർ പലായനം ചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്. ജനസാന്ദ്രതയേറിയ പ്രദേശത്ത് കരയുദ്ധം ആരംഭിച്ചാൽ ഇരുഭാഗത്തും ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗസ്സയുടെ തെക്കന്മേഖലയിലേക്കു പലായനം തുടങ്ങിയിരിക്കുകയാണ്. 3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്.

admin

Recent Posts

സുനിത കെജ്‍രിവാളിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് |Sunita Kejriwal

സുനിത കെജ്‍രിവാളിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ് |Sunita Kejriwal

7 mins ago

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പോയത് പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം കഴിക്കാന്‍; പിണറായി വിജയന് മനുഷ്യത്വമില്ലെന്ന് വീണ്ടും തെളിഞ്ഞെന്ന് വി മുരളീധരന്‍

കുവൈറ്റ് ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്തുവെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഇന്ത്യയിലെ ഒരു സംസ്ഥാനമായാണ് കാണുന്നതെന്നും…

14 mins ago

സ്‌മൈൽ പ്ലീസ് …നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി; സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി ചിത്രം

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇരുവരും ചേർന്ന് സെൽഫി എടുക്കുന്ന…

50 mins ago

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ !എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; ഒരു സൈനികന് വീരമൃത്യു

ഛത്തീസ്‌ഗഡിലെ നാരായണ്‍പൂരില്‍ നടന്ന ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന . ഇന്ന് പുലര്‍ച്ചെ അഭുജ്മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.…

58 mins ago

ബിജെപിയുമായി ഭിന്നത: പ്രചാരണങ്ങള്‍ RSS തള്ളി, മോഹന്‍ ഭാഗവത്- യോഗി കൂടിക്കാഴ്ച ഇന്ന്

ബിജെപിയുമായി ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ ആര്‍ എസ് എസ് തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് എസ് സര്‍സംഘ് ചാലക്…

2 hours ago

സൗബിൻ ഷാഹിർ കള്ളപ്പണം ഇടപാടിന്റെ കണ്ണിയോ ? നടനെ രണ്ടുതവണ ചോദ്യം ചെയ്ത് ഇ ഡി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട…

3 hours ago