India

രജൗരിയിൽ സൈനികർക്ക് നേരെ നടന്ന ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു; പരിക്കേറ്റ റൈഫിൾമാൻ നിശാന്ത് മാലിക്ക് ചികിത്സയിലിരിക്കെ അന്തരിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. നിശാന്തിന്റെ മരണത്തിൽ ഇന്ത്യൻ ആർമി ചീഫ് മനോജ് പാണ്ഡെ അടക്കമുള്ളവർ അനുശോചനം അറിയിച്ചു.

ഇന്നലെ മൂന്ന് സൈനികർ വീരമൃത്യ വരിച്ചിരുന്നു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കായിരുന്നു ജീവൻ നഷ്ട്ടപ്പെട്ടത്. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്.

ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റ 4 ജവാൻമാർ ചികിത്സയിൽ തുടരുകയാണ്. രജൗരിയിൽ നിന്ന് 25 കിലോ മീറ്റർ മാറി ദർഹാർ താലൂക്കിലായിരുന്നു സംഭവം നടന്നത്. ഇവിടുത്തെ പർഗാർ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയായിരുന്നു.

പ്രദേശത്ത് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് പിടികൂടാൻ ശ്രമിച്ചതോടെ ഇവർ വെടിയുതിർത്തിരുന്നു. ഇതോടെ ഏറ്റുമുട്ടലും ആരംഭിക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വച്ച് തന്നെ സൈന്യം വധിച്ചിരുന്നു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

13 minutes ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

20 minutes ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

8 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

1 day ago