General

കേരളത്തിൽ തീവ്രവാദത്തിന്റെ വാതിലുകൾ സ്ഥാപിക്കുന്നതാര് ? അവരെ പിടികൂടേണ്ടതാര് ?

റാഡിക്കലൈസേഷൻ എന്ന ഇംഗ്ളീഷ് പദത്തിന് സമൂലവൽക്കരണം എന്നാണ് മലയാളത്തിൽ അർത്ഥം . മത സ്പർദ്ധയില്ലാതെ, മതത്തിനപ്പുറം കേരളീയരായും ഭാരതീയരായും സൗഹാർദ്ദത്തോടെ ജീവിച്ചിരുന്ന വിശ്വാസികളുടെ നാടാണ് കേരളം. പക്ഷെ സമീപ ഭാവിയിലെവിടെയോ ആഗോള തലത്തിൽ രൂപപ്പെടുന്ന തീവ്ര മത വിശ്വാസങ്ങൾ കേരളത്തിലേക്ക് പറിച്ചു നടുന്ന ചില സംഘടനകളുടെ സാന്നിധ്യം കണ്ടു തുടങ്ങി. മത നിന്ദ ആരോപിച്ച് ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റിയതുപോലുള്ള സംഭവങ്ങൾ കേരളം ഭീകരവാദികളുടെ കേന്ദ്രമാകുന്നു എന്ന സൂചന നൽകി. ഒരു സംഘം ആളുകൾ ബോധപൂർവ്വം ഈ സമൂഹത്തെ റാഡിക്കലൈസ് ചെയ്തുകൊണ്ടിരുന്നു. പർദ്ദാ ധാരണം വ്യാപകമായി. അന്യ മതങ്ങളെ നിന്ദിക്കുന്ന പ്രഭാഷകന്മാർ പ്രത്യക്ഷപ്പെട്ടു. താൻ കഴിക്കുന്ന ആഹാരം തന്റെ യാളുകൾ ഉണ്ടാക്കിയാൽ മതിയെന്ന ഹലാൽ ബോർഡുകൾ വ്യാപകമായി. ഹലാൽ പതിയെ ഭക്ഷണത്തിൽ നിന്നും മറ്റുൽപ്പന്നങ്ങളിലേക്ക് വ്യാപിച്ചു. ഉടുതുണിയിലും ഷാംപൂവിലും കോണ്ടത്തിലും വരെ ഹലാൽ ചിഹ്നങ്ങൾ പതിഞ്ഞു. അന്യ മതസ്ഥരെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുന്ന ഈ രഹസ്യ അജണ്ട കേരളമെന്ന ബഹുസ്വര സമൂഹത്തിലേക്ക് അതിവേഗം പടർന്നു. ആഗോള തീവ്രവാദ സംഘടനയിലേക്ക് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പേർ റിക്രൂട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്. ചില തീവ്രവാദ സംഘടനകളുടെ രഹസ്യ യോഗങ്ങൾ നടന്നത് കേരളത്തിലാണ്. ഇത് കേന്ദ്ര ഏജൻസിയുടെ ശ്രദ്ധ കേരളത്തിലേക്ക് പതിയാനിടയായി. പെൺകുട്ടികളുടെ ദുരൂഹ തിരോധാനങ്ങളും മതം മാറ്റവും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിച്ചു. വിരമിക്കുന്ന പോലീസ് മേധാവികളടക്കം ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ മുന്നറിയിപ്പ് നൽകി. കേരളത്തിൽ ആരൊക്കെയോ തീവ്രവാദത്തിന്റെ വാതിലുകൾ സ്ഥാപിച്ചു കഴിഞ്ഞു സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയെ അവർ ഈ വാതിലിലൂടെ കടത്തിവിട്ടു. ഒരു വിഭാഗം റാഡിക്കലൈസ് ചെയ്യപ്പെടുന്നു. ഒരു സർക്കാരിന് ഇത് കണ്ടു നിൽക്കാനാകുമോ. തീവ്രവാദത്തിലേക്ക് മാറുന്ന ജനതയുടെ പ്രശ്നങ്ങൾ കണ്ടെത്തി അവരെ അതിൽ നിന്ന് മുക്തമാക്കേണ്ട പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിച്ച് തീവ്രവാദത്തെ സമൂഹത്തിൽ നിന്നകറ്റി നിർത്താൻ സർക്കാരിന് പ്രാഥമിക ഉത്തരവാദിത്തമുണ്ട്. പക്ഷെ കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനായി സർക്കാരും അതിനെ നയിക്കുന്ന പാർട്ടിയും തീവ്രവാദികൾക്ക് കുടപിടിക്കുകയാണ്. സിപിഎം അതിന്റെ മുൻകാല പാരമ്പര്യങ്ങൾ മറന്നുകൊണ്ട് തന്നെ തീവ്രവാദത്തിനു കൈ കോർക്കുകയാണ്.EMS, E K നായനാർ, സുശീലാ ഗോപാലൻ, ചടയൻ ഗോവിന്ദൻ ഇങ്ങനെയുള്ളവർ നയിച്ചിരുന്ന കാലം, എല്ലാ മത താത്പര്യങ്ങളേയും ഒരുപോലെ എതിർത്തിരുന്ന കാലം ഇന്നാപാർട്ടി മറന്നു തുടങ്ങിയിരിക്കുന്നു.ഷബാനാ കേസിൽ ഇരയോടെപ്പം നിന്ന് പൊരുതിയ CPM. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്ന CPM, K.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുല്ലയ്ക്കും, മുക്രിക്കും പെൻഷൻ അനുവദിച്ചതിനെതിരെ ശക്തമായി എതിർത്ത CPM, മുസ്ലീം ഭൂരിപക്ഷ സ്കൂളുകൾക്ക് വെള്ളിയാഴ്ച ദിവസം അവധി നൽകിയപ്പോൾ, അതിനെതിരേ ഹൈക്കോടതിയിൽ കേസു നല്കിയ DYFI, മുസ്ലീം സ്ത്രീകളിൽ പർദാധാരണം വ്യാപകമാകുന്നതിനെ പരസ്യമായി എതിർത്തിരുന്ന DYFl, ഇന്നിപ്പോൾ പൂർണ്ണമായും വർഗ്ഗീയതക്ക് കൈകൊടുത്തിരിക്കുന്നു. കണ്ണൂരിൽ വിപ്ളവ പാർട്ടിയായ CPI(M) മുസ്ലീം മത നിയമ പ്രകാരമുള്ള സഹകരണ ബാങ്ക് തുടങ്ങിയിരിക്കുന്നു. ഹലാലിനെ മുഖ്യമന്ത്രി നേരിട്ടുതന്നെ ന്യായീകരിക്കുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ കയറൂരി വിട്ടിരിക്കുന്നു. സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ നിർവ്വീര്യമാക്കിയിരിക്കുന്നു. കൊലപാതക പരമ്പരയ്ക്ക് സർക്കാർ മൂക സാക്ഷിയാകുന്നു. ഈ നയമാണ് തീവ്രവാദത്തിനു വെള്ളവും വളവുമാകുന്നത് ഈ അലസതയിൽ നിന്ന് സർക്കാർ ഉണർന്നെ മതിയാകൂ

B4 Admin

Share
Published by
B4 Admin
Tags: keralapfi

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

24 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

7 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago