പുരി ജഗന്നാഥ ക്ഷേത്രം
പുരി: ഒഡീഷയിലെ പുണ്യതീർത്ഥാടന നഗരമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച ഒമ്പത് അഹിന്ദുക്കളെ പുരി സിംഹദ്വാർ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. ഇവരിൽ അഞ്ച് പേർ ബംഗ്‌ളാദേശ് പൗരന്മാരാണെന്നാണ് വിവരം. ഇവർക്ക് തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്.
സംശയം തോന്നിയ ക്ഷേത്രത്തിലെ ജീവനക്കാർ സംഘത്തെ ചോദ്യം ചെയ്യുകയും സംഘത്തിലെ ഒരാളൊഴികെ എല്ലാവരും അഹിന്ദുക്കളാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് സംഭവം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ പാസ്‌പോർട്ടുകളും മറ്റ് യാത്രാ രേഖകളും പരിശോധിച്ചുവരികയാണെന്നും അവരുടെ ഹോട്ടൽ എൻട്രി രജിസ്റ്റർ പരിശോധിക്കുമെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സുസിൽ കുമാർ മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…