India

ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ശ്രീനഗര്‍, അവന്തിപോര വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

പുല്‍വാമ ജില്ലയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ രക്ഷാസൈനികര്‍ക്കു നേരെ വീണ്ടും ആക്രമണം നടത്തുമെന്നാണു സൂചന ലഭിച്ചിരിക്കുന്നത്. ലത്തിപ്പോറയില്‍ ആക്രമണം നടത്താനാണു സാധ്യതയെന്നും രഹസ്യന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പുല്‍വാമയില്‍ ചെയ്തതു പോലെ വാഹനം ആയിരിക്കില്ല ആക്രമണത്തിനായി ഉപയോഗിക്കുക.

ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ്) ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങള്‍, ക്യാമ്പുകള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ക്കുകയാവും ലക്ഷ്യം. ബാലാക്കോട്ടിലെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ ആക്രമണം നടത്തിയതിനു ശേഷം പല തവണ ഭീകരാക്രമണ മുന്നറിയിപ്പു ലഭിച്ചിരുന്നു.

23ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമ താവങ്ങളിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.

Anandhu Ajitha

Recent Posts

സ്വയം വിശ്വാസക്കുറവ് ഉണ്ടോ ? കാരണമിതാണ് | SHUBHADINAM

സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…

1 minute ago

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

12 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

12 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

14 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

14 hours ago