India

വീണ്ടും ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. എന്നാൽ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ അനന്ത്നാഗിലെ പഹൽഗാം മേഖലയിലെ ശ്രീചന്ദ് വനമുകളിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലാലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് ഭീകരൻ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സേന നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരൻ കൊല്ലപ്പെടുകയായിരുന്നു. നിലവിൽ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് കൂട്ടിച്ചേർത്തു

അതേസമയം ജമ്മുകശ്മീരിലെ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരൻ മുഹമ്മദ് ഇഷ്ഫാഖ് അറസ്റ്റിലായിരുന്നു. ജമ്മുകശ്മീരിലെ അനന്ത്‌നാഗിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ ഭീകരനെ പോലീസ് പിടികൂടിയത്. ഏറെ നാളുകളായി സജീവ ഭീകരപ്രവർത്തകനായിരുന്ന മുഹമ്മദ് ഇഷ്ഫാഖ് ഷെർഗോജ്‌രി. ഇയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

അനന്ത്‌നാഗിലെ കൊക്കർനാഗ് ഏരിയയിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ പിടികൂടാനായത്. കൂടാതെ ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കശ്മീർ പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.

അനന്ത്‌നാഗിലെ കൊക്കർനാഗ് ഏരിയയിൽ നിന്നും പിടിയിലായ നൗഗാം സ്വദേശിയായ ഭീകരൻ 2017 സെപ്റ്റംബർ മുതൽ ഹിസ്ബുൾ-മുജാഹിദീൻ സംഘടനയുടെ ഭാഗമാണെന്നും കശ്മീർ പോലീസ് വ്യക്തമാക്കി.

B4 Admin

Recent Posts

റൺവേയായി ഗുജറാത്തിലെ ദേശീയപാത: NH-754Aയിൽ ഭാരതീയ സൈന്യത്തിന്റെ നാല് വിമാനങ്ങൾ പറന്നിറങ്ങി, സൈന്യം–NHAI ഏകോപനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…

9 hours ago

ഭരണമാറ്റത്തിന് ശേഷവും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാതെ ബംഗ്ലാദേശ്: ഉയർന്ന പണപ്പെരുപ്പവും തളർന്ന നിക്ഷേപവും വ്യവസായ മേഖലയ്ക്ക് തിരിച്ചടി

ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…

9 hours ago

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ കളക്ടർക്കെതിരെ നടപടി വേണം: മാപ്പുപറഞ്ഞാൽ കോടതിയലക്ഷ്യം ഇല്ലാതാകില്ലെന്ന് ഹിന്ദു മുന്നണി

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…

10 hours ago

വടക്കുകിഴക്കൻ മേഖലയിലെ വ്യോമഗതാഗതത്തിന് പുതിയ കുതിപ്പ്: അസമിലെ സിൽചറിൽ 2,014 കോടി രൂപയുടെ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് കേന്ദ്രാനുമതി

അസമിലെ ബരാക് താഴ്‌വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…

10 hours ago

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…

10 hours ago

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

12 hours ago