NATIONAL NEWS

വെറിയടങ്ങാതെ താലിബാൻ; ഇറുകിയ വസ്ത്രം ധരിച്ച്‌ പുരുഷ സാന്നിധ്യമില്ലാതെ പുറത്തിറങ്ങിയ 21കാരിയെ അതിക്രൂരമായി വെടിവെച്ചുകൊന്ന്‌ ഭീകരവാദികൾ

കാബൂൾ: ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങിയതിനും യുവതിയെ വെടിവച്ചു കൊലപ്പെടുത്തി താലിബാന്‍. കൊലപാതകം ഒരു അഫ്‌ഗാന്‍ മാധ്യമo റിപ്പോര്‍ട്ട് ചെയ്‌തു. തീവ്രവാദ സംഘടനയുടെ നിയന്ത്രണത്തിലുള്ള സമര്‍ ഖണ്ഡിയന്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 21 വയസ്സുള്ള നസാനിന്‍ എന്ന യുവതിയെയാണ് ഈ മാസം നാലിന് താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് വക്താവ് ആദില്‍ ഷാ ആദില്‍ റേഡിയോ ആസാദിയോട് പറഞ്ഞു.

അതേസമയം അഫ്ഗാനിൽ താലിബാന്‍ കീഴടക്കിയ പ്രദേശങ്ങളില്‍ സ്ത്രീകളെ ഒറ്റയ്ക്ക് വീടുവിട്ടുപോകുന്നത് വിലക്കിയിരുന്നു. മാത്രമല്ല സ്ത്രീകള്‍ ബുര്‍ഖ ധരിക്കുകയും, ഒരു പുരുഷ ബന്ധുവിനോപ്പം മാത്രം പുറത്ത് പോവുകയും ചെയ്യണമെന്നുമാണ് താലിബാന്‍ അധികൃതർ പുറപ്പെടുവിച്ച ഉത്തരവ്. വീട്ടില്‍ നിന്നിറങ്ങി ബാല്‍ഖിന്റെ തലസ്ഥാനമായ മസാര്‍-ഇ ഷെരീഫിലേക്ക് പോകാന്‍ ആ സ്ത്രീ കാറില്‍ കയറുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടതെന്നും ഈ സമയത്ത് സ്ത്രീ മുഖവും ശരീരവും മൂടുന്ന ഒരു ബുര്‍ഖ ധരിച്ചിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ സംഭവത്തില്‍ ആരോപണം നിഷേധിച്ച താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ആക്രമണത്തെക്കുറിച്ച്‌ സംഘം അന്വേഷിക്കുകയാണെന്ന് പറഞ്ഞു. 1996-2001 ഭരണകാലത്ത്, താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുo സ്ത്രീകള്‍ക്ക് വീടിന് പുറത്ത് ജോലി ചെയ്യാനും അവകാശം നിഷേധിച്ചിരുന്നു.

യുഎസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത് കൊണ്ടിരിക്കുന്ന താലിബാന്റെ കടുത്ത നിയന്ത്രണങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ക്ക് നെഞ്ചിടിപ്പേറുകയാണ് .അഫ്ഗാനിൽ താലിബാന്‍ അധികാരം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണം കടുപ്പിച്ചിട്ടുമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

8 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

9 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

10 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

10 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

10 hours ago