ഗുവാഹട്ടി: മേഘാലയയിൽ വൻ ആയുധവേട്ട(Weapons Seized BSF). ഖാസി ഹിൽ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ബിഎസ്എഫ് 193-ാം ബറ്റാലിയനാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയത്. 5.56എംഎം, 7.62എംഎം, 9 എംഎം തിരകളും തോക്കുകളുമാണ് കണ്ടെത്തിയത്. മേഘാലയയിലെ വനമേഖല കേന്ദ്രീകരിച്ച് ഭീകരസംഘടനകളുടെ ഒളിസങ്കേതങ്ങൾ വർദ്ധിക്കുന്നതായ റിപ്പോർട്ടാണ് തിരച്ചിൽ വേഗത്തിലാക്കിയത്. അതിർത്തി കടന്ന് 900 മീറ്റർ അകത്തേയ്‌ക്ക് ഭീകരർ പ്രവേശിച്ചതായാണ് കണ്ടെത്തൽ. നുഴഞ്ഞുകയറ്റക്കാർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബംഗ്ലാദേശ് അതിർത്തികളിൽ നിന്നും നുഴഞ്ഞുകയറുന്ന ഭീകരർ ആയുധങ്ങൾക്കൊപ്പം വൻതോതിൽ മയക്കുമരുന്നും കൊണ്ടുവരുന്നതായാണ് സൂചന. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിലെ ഗുമാഘാട്ട് മേഖലയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചുണ്ണാമ്പ് കല്ല് ഗുഹകളിലായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ഭീകരക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ബിഎസ് എഫ്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…