ആലപ്പുഴ: തപസ്യ കലാസാഹിത്യവേദി മുളക്കുഴ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവ പരിപാടികള്‍ നടന്നു. എട്ടാം ദിവസത്തെ പരിപാടിയിൽ തത്വമയി ടി വി ഐ.ടി ഡയറക്ടര്‍ രതീഷ് വേണുഗോപാല്‍ ദീപപ്രോജ്വലനം നിർവഹിച്ചു. തപസ്യ ആലപ്പുഴ ജില്ലാ സംഘടന കാര്യദർശി അനുകൃഷ്ണൻ, ഉല്‍പലാക്ഷിയമ്മ,ശ്രീമതി. ശ്രീജ. എസ് .നമ്പൂതിരി,തിലകം വിജയൻ, അജു കൃഷ്ണൻ, ആർ. ഉണ്ണികൃഷ്ണൻ, അനിൽ ദത്ത്,രവീന്ദ്ര പണിക്കർ, മോഹനൻ പിള്ള,ഗീതാദേവി പണിക്കർ, പ്രഫ. ശ്രീധരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. മുളക്കുഴ തപസ്യ കലാപഠന കേന്ദ്രം സംഗീത അദ്ധ്യാപിക രാധ പി കൈമളുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചുവരുന്ന വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത സന്ധ്യയും ശ്രീഭദ്ര കലാസമിതി അരീക്കര അവതരിപ്പിച്ച തിരുവാതിരയും രമാ ദേവി അന്തർജനത്തിന്‍റെ കീർത്തന ആലാപനവും വേദിയിൽ അരങ്ങേറി.തുടർന്ന് നടന്ന അനുമോദന സഭയിൽ തപസ്യ ആലപ്പുഴ ജില്ലാ സംഘടന കാര്യദർശി അനുകൃഷ്ണൻ, തത്വമയി ടി.വി ഐ ടി ഡയറക്ടര്‍ രതീഷ് വേണുഗോപാൽ, പ്രഫ. ശ്രീധരൻ നമ്പൂതിരി, ഉല്പലാക്ഷിയമ്മ,ശ്രീമതി. തിലകം വിജയൻ, അനിൽ ദത്ത്, എം രാജഗോപാൽ, സുധീഷ് കുമാർ, സജിമോൻ എന്നിവർ കലാകാരികളെ അനുമോദിച്ചു
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…