മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരാധകരുടെ സ്വന്തം ‘ഹിറ്റ്മാൻ’ രോഹിത് ശർമ്മ ഒരു കാലത്ത് ക്രിക്കറ്റ് കിറ്റു വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതിനായി പാൽ വിൽപനയ്ക്കു പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യന്‍ താരം പ്രഖ്യാൻ ഓജ രംഗത്തു വന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ഡക്കാൻ ചാർജേഴ്സിൽ രോഹിത്തിന്റെ സഹതാരമായിരുന്നു ഓജ. പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.
‘‘അണ്ടർ 15 ക്യാംപിൽവച്ചാണ് രോഹിത് ശര്‍മയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ രോഹിത് ശർമയ്ക്കെതിരെ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അദ്ദേഹം അധികം സംസാരിക്കില്ല, പക്ഷേ ബാറ്റിങ് അഗ്രസീവാണ്. രോഹിത് ഒരു സാധാരണ ബോംബെക്കാരനാണ്. ഒരു മധ്യവർഗ കുടുംബത്തിലെ അംഗം. രോഹിത് ക്രിക്കറ്റ് കിങ്ങ് വാങ്ങാൻ പണമുണ്ടാക്കിയത് എങ്ങനെയെന്ന് ഒരിക്കൽ ചർച്ച ചെയ്തിരുന്നു. അതിനായി അദ്ദേഹം പാൽ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. തീർച്ചയായും അതു വളരെ മുൻപു നടന്നൊരു കാര്യമാണ്. അങ്ങനെയാണ് അദ്ദേഹം ക്രിക്കറ്റ് കിറ്റ് വാങ്ങിയത്.’’– പ്രഖ്യാൻ ഓജ പറഞ്ഞു.
രോഹിത് ശർമ്മയും പ്രഖ്യാൻ ഓജയും പിന്നീട് മുംബൈ ഇന്ത്യൻസ് ടീമിലും ഒരുമിച്ചു കളിച്ചു. ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേണിങ് കൗൺസിൽ അംഗമാണ് ഓജ. അതെസമയം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ ഐപിഎല്ലിനുള്ള ഒരുക്കങ്ങളിലാണ്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…