Spirituality

ഇന്ന് തയ്‌പ്പൂയം; ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു

സുഖവും സന്തോഷവും ശാന്തിയും ആഗ്രഹസാഫല്യവും സമ്മാനിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ലൗകികമായ അഭീഷ്ടങ്ങൾ കരസ്ഥമാക്കാൻ സ്കന്ദ ഷഷ്ഠിവ്രതം നോൽക്കുന്നത് പോലെ ശ്രേഷ്ഠമാണ് മകര മാസത്തിൽ തൈപ്പൂയ വ്രതം അനുഷ്ഠിക്കുന്നത്. സന്താനമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ ഒരുമിച്ച് ഈ വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷ ശമനം, മുജന്മ ദോഷശാന്തി , വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയ ഗുണാനുഭവങ്ങളും തൈപ്പൂയ വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കും. ചൊവ്വാദോഷം കാരണം വിവാഹം നീണ്ടു പോകുന്നവർ മകരത്തിലെ തൈപ്പൂയം മുതൽ, മാസം തോറും പൂയം നക്ഷത്രത്തിന് ഒരു വർഷം വ്രതം നോറ്റാൽ ദോഷശാന്തിയുണ്ടായി മംഗല്യഭാഗ്യം കൈവരും. തൈപ്പൂയനാളിൽ തുടങ്ങുന്ന സുബ്രഹ്മണ്യ ഭജനത്തിന് അതിവേഗം ഫലം ലഭിക്കുമെന്നും വിശ്വസിക്കുന്നു.തമിഴ് പുണ്യമാസമാണ് തൈമാസം. തൈമാസത്തിലെ പൂയം നാളായതിനാലാണ് തൈപ്പൂയം എന്ന് പേര് വന്നത്.

ശിവപുത്രനും, ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയമെന്നും, താരകാസുരനെ യുദ്ധത്തിൽ നിഗ്രഹിച്ച് വിജയം നേടിയ ദിവസമെന്നും, ഇത് രണ്ടുമല്ല ഭഗവാന്റെ വിവാഹദിനമാണ് മകരത്തിലെ പൂയമെന്നും ഐതിഹ്യമുണ്ട് . ശ്രീ മുരുകനെ ദേവസേനാപതിയായി അഭിഷേകം ചെയ്ത ദിവസമെന്നും ഈ ദിനത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. തമിഴ്നാട്ടിലെയും, കേരളത്തിലെയും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലെല്ലാം തൈപ്പൂയം പ്രധാനമാണ്. എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും, സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം പതിവാണ്. അസുര നിഗ്രഹത്തിന് പോകും മുമ്പ് എല്ലാ ദേവന്മാരും ഉപഹാരങ്ങളും, ശക്തികളും സുബ്രഹ്മണ്യന് നൽകി. അങ്ങനെ പൂർണ്ണ തേജസ്വിയായി ആയിരം സൂര്യപ്രഭാവത്തോടെ വിളങ്ങി. അതിനാൽ ഈ ദിവസത്തെ മുരുകോപാസനയ്ക്ക് അനേക മടങ്ങ് ഫലസിദ്ധിയുള്ളതായി വിശ്വസിക്കുന്നു. തൈപ്പൂയത്തിന്റെ മൂന്നു ദിവസം മുമ്പ് മത്സ്യമാംസാദികൾ വെടിഞ്ഞ് വ്രതം തുടങ്ങണം. തലേദിവസം ഒരു നേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയദിവസം പൂർണ്ണമായും ഉപവസിക്കുന്നതാണ് ഉത്തമം . അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിച്ച് കരിക്കും, പഴവർഗ്ഗങ്ങളും കഴിച്ച് വ്രതമെടുക്കുക. വ്രതദിവസങ്ങളിൽ രാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തി ഓം വചത്ഭുവേ നമഃ എന്ന സുബ്രഹ്മണ്യ മൂലമന്ത്രം 108 പ്രാവശ്യം ജപിക്കണം. പകലുറക്കം പാടില്ല. വ്രത ദിവസങ്ങളിൽ രാവിലെയും, വൈകിട്ടും സുബ്രഹ്മണ്യന്റെ ധ്യാനശ്ലോകം ചൊല്ലുന്നത് ഉത്തമമാണ്. തൈപ്പൂയത്തിന്റെ പിറ്റേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കണം.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

1 hour ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

2 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

3 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

4 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

9 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago