കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്നും കാണാതായ ഹാഷിം, ബബീബ ദമ്പതികൾക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹർത്താൽ ദിനത്തിൽ ആണ് താഴത്തങ്ങാടിയിൽ നിന്നും ദമ്പതികളെ കാണാതായത്. വർഷങ്ങൾ ഇത്രയുമായിട്ടും ഇരുവരെയും പറ്റിയുള്ള യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് (Crime Branch) കൈമാറുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വാഹനം കണ്ടെത്താമെന്ന പ്രതീക്ഷയുമായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം രാവിലെ ജെസിബിയുമായി എത്തി പാറക്കുളം വൃത്തിയാക്കുകയാണ്. നേരത്തെ ചങ്ങനാശേരി മഹാദേവന്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചം സംഘം തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…